[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Wed Nov 5 01:02:46 PST 2014


On Tuesday 04 November 2014 01:51 PM, Santhosh Thottingal wrote:
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗങ്ങളോടായാലും ഈ സമീപനം ശരിയല്ല പ്രവീണ്‍.  ഈ
> കൂട്ടായ്മയിലെ ആരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നോ പ്രവര്‍ത്തിയ്ക്കുന്നില്ലെന്നോ ഉള്ള ഒരു
> മുന്‍വിധിയാണിതിനു കാരണമാകുന്നതു്. ഇതേ മുന്‍വിധിയാണു് FSUG-SMC സംബന്ധിച്ച ചര്‍ച്ചയിലും
> ഞാന്‍ കണ്ടതു്. ശകാരത്തിന്റെ ഭാഷ ഏതു ഉദ്ദേശത്തിനായാലും ഏതു സുഹൃത്തുക്കളോടായാലും
> ആവര്‍ത്തിയ്ക്കുന്നതു് ഒട്ടും ഗുണകരമാവില്ല. 

പൊതുവികാരം മാനിക്കുന്നു. തെറ്റു് തിരുത്താന്‍ തയ്യാറുമാണു്.

> സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രൈവസി റെസ്പക്ട് ചെയ്യുന്ന കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം എന്നതു് ഒരു
> ഭാഗം മാത്രമാണു്. നമ്മുടെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രവീണിനു് ഈ മേഖലയോടു് എത്രത്തോളം
> ആത്മാര്‍ത്ഥതയുണ്ടോ അത്രയും, അല്ലെങ്കില്‍ അതിലേറെ സ്നേഹമുള്ള ഒരു പാടു ഫീല്‍ഡുകളുണ്ടു്.  ഞാന്‍
> പ്രവീണിന്റെ ഇതിലുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും
> ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികമായി ഒന്നും അതിലേക്ക് ചെയ്യുന്നുണ്ടാവില്ല - സാമ്പത്തികമായ
> സഹായമോ,  സാങ്കേതികമായ സഹായമോ ഒന്നും. പ്രവീണ്‍ ഇടക്കിടക്കു ഇവിടെ പറയുന്ന ടൂളുകള്‍
> എല്ലാമൊന്നും ഉപയോഗിച്ചു നോക്കുന്നുമുണ്ടാവില്ല. അതു് മുഴുവന്‍ ഞാന്‍ എനിക്കിഷ്ടമുള്ള സ്വതന്ത്ര
> സോഫ്റ്റ്‌വെയറിലെ വേറൊരു മേഖലയിലാണു് ചെലവഴിയ്ക്കുന്നതു്. എന്നുവെച്ചു് ഇത്തരക്കരെല്ലാം എന്റെ
> കൂട്ടക്കാരല്ലെന്നോ, അവരെയെല്ലാം പ്രവീണ്‍ ഉപയോഗിക്കുന്ന ഭാഷയില്‍ പുച്ഛിക്കാമെന്നും കരുതരുതു്.
> ഞാനും പ്രവീണും വര്‍ഷങ്ങളായി സുഹൃത്തുക്കളായതുകൊണ്ടു് ഞാന്‍ കാര്യമായി എടുക്കില്ലായിരിക്കാം.
> പക്ഷേ എല്ലാരും അങ്ങനെയാണെന്നു കരുതരുതു്.

ആശയവ്യത്യാസത്തെ മാനിക്കുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന പ്ലാറ്റ്ഫോമിന്റെ സ്ഥാനം സ്വതന്ത്ര
സോഫ്റ്റ്‌വെയറിനുള്ളിലെ ചെറിയ ഭാഗം മാത്രമാണെന്ന വാദത്തോടു് യോജിപ്പില്ല.
ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും നിലനില്‍പ്പിനാവശ്യമായ അടിത്തറയാണു് സ്വകാര്യത
എന്നാണു് എന്റെ പക്ഷം. സ്വന്തം കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലെ എത്രയോ വലിയ
നഷ്ടമാണു് ഒരു ജനാധിപത്യ സമൂഹത്തിനു് സ്വകാര്യത നഷ്ടപ്പെടുന്നതലൂടെ സംഭവിക്കുന്നതു്.

ഭാഷാ പ്രയോഗതതിലെ വീഴ്ച അംഗീകരിക്കുന്നു. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആവേശം
കൂടുമ്പോള്‍ ശ്രദ്ധ കുറയുന്നതാണു്. പ്രതീക്ഷിച്ച പിന്തുണ കിട്ടാത്തതിന്റെ വിഷമം കൂടിയാണു്.

> പ്രവീണ്‍ പറയുന്ന കാര്യങ്ങളുടെ  ഗൌരവം പ്രവീണിന്റെ ഭാഷ ചോര്‍ത്തിക്കളയുന്നുണ്ടു്. ദയവായി
> ശ്രദ്ധിയ്ക്കുക.

ശ്രദ്ധിക്കാം.

ഈ വിഷയത്തില്‍ താത്പര്യമുള്ളവര്‍ക്കും കൂടുതലായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും
https://www.loomio.org/g/6f8uYkMm/pirate-movement-of-india-diaspora-yatra യില്‍
വരാം.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141105/6050cc73/attachment.pgp>


More information about the discuss mailing list