[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Wed Nov 5 11:01:19 PST 2014


On Wednesday 05 November 2014 11:10 PM, sooraj kenoth wrote:
> അങ്ങനെ ഒരു പടം എടുത്താല്‍ ഫലത്തില്‍ അവര്‍ക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?

നിന്റെ തുണിയില്ലാത്ത പടങ്ങള്‍ ഫേസ്‌ബുക്കില്‍ ഇടാന്‍ തയ്യാറുണ്ടോ? നിന്റെ വാദം പ്രകാരം
നിനക്കൊന്നും നഷ്ടപ്പെടുന്നില്ലല്ലോ.

ജയിലില്‍ പോകാമെന്നോ മറ്റോ നേരത്തേയും ബഡായികള്‍ ഇറക്കിയിരുന്നല്ലോ.

> കള്ളത്തരം മറച്ചുവെക്കാനുള്ള ഒരുതരം മുഖംമൂടിയല്ലേ ഈ സ്വകാര്യത? മടിയില്‍
> കനമുള്ളവനല്ലേ വഴിയില്‍ ഭയം വേണ്ടത്?

അതേ. മറച്ചുവയ്ക്കാന്‍ ഒത്തിരി ഉള്ളതു് കൊണ്ടു് തന്നെയാണു്. സൂരജ് നാളെത്തന്നെ എല്ലാ ഈ മെയിലുകളും
ഫേസ്‌ബുക്ക് ഇത്യാതി എല്ലാ സംഗതികളിലും സംസാരിച്ചു് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പബ്ലിഷ് ചെയ്യുമോ?

>> When you betray a close friend, you can lose that friendship. When
>> facebook sells your data, they only gain money. They have nothing to lose.
> 
> ഫേസ്ബുക്കിനും ജീവിക്കണ്ടേ? ഫേസ്ബുക്ക് പ്രവീണിന് ഒരു സേവനം നല്‍‍കുകയും
> അവര്‍ പ്രവീണിനെ ഉപയോഗിച്ച് അവര്‍ പണം ഉണ്ടാക്കുകയും
> ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവല്ലേ? അത് അംഗീകരിക്കുകയല്ലേ
> വേണ്ടത്? പണമില്ലാതെ എങ്ങനെയാ ജീവിക്കുന്നത്?

ശരിയായിരിക്കും. സൂരജിന്റെ കാര്യത്തില്‍. ഫേസ്‌ബുക്കിനെ ഉണ്ണാനും ഉടുക്കാനും
കഴിവുള്ളതാക്കിയതിനു് സൂരജിനോടും എല്ലാ ഫേസ്‌ബുക്ക് ഉപയോക്താക്കളോടും സുക്കര്‍ബര്‍ഗിനു് നന്ദി
കാണും. തത്കാലം എന്നെ വിറ്റ് കാശാക്കുന്ന പണി അവര്‍ക്കു് നഷ്ടപ്പെട്ടിട്ടു് കുറച്ചു് കാലമായി.

> ഞാനും ഈ പറയുന്ന ഫേസ്ബുക്കും ഇന്റര്‍‌നെറ്റും ഉപക്ഷിച്ച്
> ജീവിച്ചിട്ടുണ്ട്. അതില്ലെങ്കില്‍ ചത്തുപോവുകയൊന്നും ഇല്ല. ഞാന്‍
> വാട്ട്സ് ആപ്പോ സ്മാര്‍ട്ട് ഫോണോ ഒന്നും ഉപയോഗിക്കുന്നില്ല. ഞാനും
> മെസ്സേജ് പാക്ക് ഉപയോഗിക്കുന്ന ആളാണ്. എന്നാലും ഞാനിത്രയൊക്കെ ചെയ്തിട്ട്
> ഈ വക സാധനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളുമായി സബര്‍ക്കത്തിലിരുന്നാല്‍ ഞാനീ
> മെനക്കെട്ടതിനെന്താ കാര്യം?

ഇത്തിരി മെച്ചമുണ്ടാകും. ഞാന്‍ തന്നെ തയ്യാറല്ലെങ്കില്‍ പിന്നെ ഞാനെങ്ങനെ
വേറൊരാളോടിതിനെപ്പറ്റി മിണ്ടും?

> ഞാനിത് ഉപയോഗിക്കാത്തതുകൊണ്ട് ചുറ്റുപാടും നടക്കുന്ന ഒരുപാട് കാര്യങ്ങള്‍
> അറിയാന്‍ വിട്ടു പോകുന്നു. ആര്‍ക്ക് നഷ്ടം? എനിക്കും അത്തരം സേവനങ്ങള്‍
> ഉപയോഗിക്കാത്തവര്‍ക്കും. പിന്നെ ഞാന്‍ മാത്രം മസില്
> പിടിച്ചിരുന്നിട്ടെന്താ കാര്യം?

എന്നാല്‍ ലാഭക്കച്ചവടത്തില്‍ ചേര്‍ന്നോളൂ.

>> of the person who verifies it knows you personally is close to zero.
> 
> അതെ, പക്ഷേ അത് പൂജ്യം അല്ലല്ലോ? നിങ്ങള്‍ ആരും അറിയപ്പെടാത്തവനായി
> നിലനില്‍ക്കുകയും ചെയ്യുന്നില്ലല്ലോ?
> ഐഡിയ ഫോണിന്റെ പരസ്യം കണ്ടിട്ടില്ലേ? ആളുകള്‍ക്ക് കല്യാണം ആയാലും
> എന്തായാലും പറഞ്ഞ് പറ്റിക്കാന്‍ അവസരം ഇല്ലാതാക്കുകയല്ലേ?

ശരി. എന്നാല്‍ പരസ്യങ്ങള്‍ വേദവാക്യങ്ങളാക്കിക്കോളൂ.

>> you are confusing anonymity with privacy here. Though anonymity is part
>> of privacy, it is not the whole deal about privacy.
> 
> അനോനിമിറ്റി മുഖം മൂടിയാണ്. കള്ളത്തരത്തിന്റെ മുഖം മൂടി.

അഭിപ്രായ വ്യത്യാസങ്ങളെ വടിവാളുകൊണ്ടു് നേരിടുന്ന നാട്ടില്‍ മുഖം മൂടേണ്ടിവരുന്നതു് ഈ നാടിന്റെ
ദുരവസ്ഥയാണു് കാണിക്കുന്നതു്.

> ഗുഗിള്‍ പ്രവീണിനെ വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എത്രയായി? ഇതുവരെ
> പ്രവീണിന് material ആയി എന്ത് നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്? സേര്‍ച്ച്
> ചെയ്താല്‍ ആവശ്യമുള്ള വിവരങ്ങള്‍ പെട്ടന്ന് കിട്ടാന്‍ നമ്മളെ പ്രൊഫൈല്‍
> ചെയ്യുന്നത് നല്ലതല്ലേ?

പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകമെന്നു് കവി പാടിയ നാടാണിതു്.
മാനമില്ലാത്തവര്‍ക്കും നഷ്ടമൊന്നും ഉണ്ടായിക്കാണില്ല.


-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/8f466aac/attachment.pgp>


More information about the discuss mailing list