[smc-discuss] Facebook and Google spy on you

Akshay S Dinesh asdofindia at gmail.com
Wed Nov 5 18:04:50 PST 2014


ഇന്നലെ ഒരു കൂട്ടുകാരിയോട് സ്വതന്ത്ര സോഫ്റ്റ് വെയർനെ പറ്റി സംസാരിക്കുമ്പൊ
അവൾ പറഞ്ഞത്:
"Yeah I understand the importance of using software that we own, that we
can change, that we will have rights over, etc.
But for laymen like me things like user interface and advertisements
matter. Why aren't these taken care of?"

ഞാൻ അവളോട് പറഞ്ഞു:
"Yes. I know many open source things are horrible to use for laymen. It can
be improved when a lot of techy people join those projects and a lot of
rich people join with donations.
But then they will all join only when it is improved.
It is a catch-22.
And organizations like SMC are trying to break that by forming the critical
mass open source projects need."

അവൾ:
"Hmm. But it's stupid you don't advertise and all"

ഞാൻ ഓപ്പൺ സോർസ് ഉപയോഗിക്കുന്നത് സ്വകാര്യതയ്ക്കു വേണ്ടി അല്ലേ അല്ല. എന്നെ
പോലെ തന്നെ പലർക്കും സക്കർബർഗ് രൂപകല്പന ചെയ്ത "public is the new private"
ഫിലോസഫി ആണെന്നു വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ നാം സംസാരിക്കാൻ
ഉപയോഗിക്കുന്ന ഉപകരണങ്ങൾ എത്ര കാലം വേണമെങ്കിലും നമ്മുടെ ആശയങ്ങൾ പരസ്യമാക്കി
വെക്കണ്ടേ? പക്ഷെ ഫെയ്സ്ബുക്കിൽ ഇന്നു പോസ്റ്റ് ചെയ്യുന്നത് അടുത്ത മാസം
കണ്ടുപിടിക്കാൻ എത്ര വിഷമമുണ്ട്? മറ്റുള്ളവരുടെ പോസ്റ്റുകൾ ആണെങ്കിൽ പരതുകയേ
വേണ്ട.
ഗ്രാഫ് സെർച്ച് എന്തു കൊണ്ട് പോസ്റ്റുകൾക്കില്ല?
പിന്നെ എന്തുകൊണ്ട് എനിക്ക് "എന്നെ ആരെയും അവരുടെ ഫോട്ടോകളിൽ ടാഗ് ചെയ്യാൻ
അനുവദിക്കരുത്" എന്ന് നിർദ്ദേശിക്കാൻ പറ്റുന്നില്ല? ഇതൊക്കെ ആരോട് പറയാൻ
പറ്റും?

നാളെ ഗൂഗിൾ ബസ്സ് പോലെ ഫെയ്സ്ബുക്ക് അടച്ചുപൂട്ടിയാൽ ഞാൻ ഇട്ടിട്ടുള്ള
പതിനായിരം പോസ്റ്റുകൾ ഒരു പി ഡി എഫ് ഫയലായി ഡൗൺലോഡ് ചെയ്യാൻ പറ്റുമായിരിക്കും.
പക്ഷെ അതിനേക്കാൾ നല്ലത് ഒരിക്കലും മരിക്കാത്ത ഫ്രീ സോഫ്റ്റ് വെയർകൾ അല്ലെ?
(അങ്ങനത്തെ ഫ്രീ സോഫ്റ്റ് വെയർ ഉണ്ടോ?)

On Thu 6 Nov, 2014 00:31 Pirate Praveen <praveen at onenetbeyond.org> wrote:

> On Wednesday 05 November 2014 11:10 PM, sooraj kenoth wrote:
> > അങ്ങനെ ഒരു പടം എടുത്താല്‍ ഫലത്തില്‍ അവര്‍ക്കെന്തെങ്കിലും
> നഷ്ടപ്പെടുന്നുണ്ടോ?
>
> നിന്റെ തുണിയില്ലാത്ത പടങ്ങള്‍ ഫേസ്‌ബുക്കില്‍ ഇടാന്‍ തയ്യാറുണ്ടോ? നിന്റെ
> വാദം പ്രകാരം
> നിനക്കൊന്നും നഷ്ടപ്പെടുന്നില്ലല്ലോ.
>
> ജയിലില്‍ പോകാമെന്നോ മറ്റോ നേരത്തേയും ബഡായികള്‍ ഇറക്കിയിരുന്നല്ലോ.
>
> > കള്ളത്തരം മറച്ചുവെക്കാനുള്ള ഒരുതരം മുഖംമൂടിയല്ലേ ഈ സ്വകാര്യത? മടിയില്‍
> > കനമുള്ളവനല്ലേ വഴിയില്‍ ഭയം വേണ്ടത്?
>
> അതേ. മറച്ചുവയ്ക്കാന്‍ ഒത്തിരി ഉള്ളതു് കൊണ്ടു് തന്നെയാണു്. സൂരജ്
> നാളെത്തന്നെ എല്ലാ ഈ മെയിലുകളും
> ഫേസ്‌ബുക്ക് ഇത്യാതി എല്ലാ സംഗതികളിലും സംസാരിച്ചു് കൊണ്ടിരിക്കുന്ന
> കാര്യങ്ങള്‍ പബ്ലിഷ് ചെയ്യുമോ?
>
> >> When you betray a close friend, you can lose that friendship. When
> >> facebook sells your data, they only gain money. They have nothing to
> lose.
> >
> > ഫേസ്ബുക്കിനും ജീവിക്കണ്ടേ? ഫേസ്ബുക്ക് പ്രവീണിന് ഒരു സേവനം നല്‍‍കുകയും
> > അവര്‍ പ്രവീണിനെ ഉപയോഗിച്ച് അവര്‍ പണം ഉണ്ടാക്കുകയും
> > ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവല്ലേ? അത് അംഗീകരിക്കുകയല്ലേ
> > വേണ്ടത്? പണമില്ലാതെ എങ്ങനെയാ ജീവിക്കുന്നത്?
>
> ശരിയായിരിക്കും. സൂരജിന്റെ കാര്യത്തില്‍. ഫേസ്‌ബുക്കിനെ ഉണ്ണാനും ഉടുക്കാനും
> കഴിവുള്ളതാക്കിയതിനു് സൂരജിനോടും എല്ലാ ഫേസ്‌ബുക്ക് ഉപയോക്താക്കളോടും
> സുക്കര്‍ബര്‍ഗിനു് നന്ദി
> കാണും. തത്കാലം എന്നെ വിറ്റ് കാശാക്കുന്ന പണി അവര്‍ക്കു് നഷ്ടപ്പെട്ടിട്ടു്
> കുറച്ചു് കാലമായി.
>
> > ഞാനും ഈ പറയുന്ന ഫേസ്ബുക്കും ഇന്റര്‍‌നെറ്റും ഉപക്ഷിച്ച്
> > ജീവിച്ചിട്ടുണ്ട്. അതില്ലെങ്കില്‍ ചത്തുപോവുകയൊന്നും ഇല്ല. ഞാന്‍
> > വാട്ട്സ് ആപ്പോ സ്മാര്‍ട്ട് ഫോണോ ഒന്നും ഉപയോഗിക്കുന്നില്ല. ഞാനും
> > മെസ്സേജ് പാക്ക് ഉപയോഗിക്കുന്ന ആളാണ്. എന്നാലും ഞാനിത്രയൊക്കെ ചെയ്തിട്ട്
> > ഈ വക സാധനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളുമായി സബര്‍ക്കത്തിലിരുന്നാല്‍ ഞാനീ
> > മെനക്കെട്ടതിനെന്താ കാര്യം?
>
> ഇത്തിരി മെച്ചമുണ്ടാകും. ഞാന്‍ തന്നെ തയ്യാറല്ലെങ്കില്‍ പിന്നെ ഞാനെങ്ങനെ
> വേറൊരാളോടിതിനെപ്പറ്റി മിണ്ടും?
>
> > ഞാനിത് ഉപയോഗിക്കാത്തതുകൊണ്ട് ചുറ്റുപാടും നടക്കുന്ന ഒരുപാട് കാര്യങ്ങള്‍
> > അറിയാന്‍ വിട്ടു പോകുന്നു. ആര്‍ക്ക് നഷ്ടം? എനിക്കും അത്തരം സേവനങ്ങള്‍
> > ഉപയോഗിക്കാത്തവര്‍ക്കും. പിന്നെ ഞാന്‍ മാത്രം മസില്
> > പിടിച്ചിരുന്നിട്ടെന്താ കാര്യം?
>
> എന്നാല്‍ ലാഭക്കച്ചവടത്തില്‍ ചേര്‍ന്നോളൂ.
>
> >> of the person who verifies it knows you personally is close to zero.
> >
> > അതെ, പക്ഷേ അത് പൂജ്യം അല്ലല്ലോ? നിങ്ങള്‍ ആരും അറിയപ്പെടാത്തവനായി
> > നിലനില്‍ക്കുകയും ചെയ്യുന്നില്ലല്ലോ?
> > ഐഡിയ ഫോണിന്റെ പരസ്യം കണ്ടിട്ടില്ലേ? ആളുകള്‍ക്ക് കല്യാണം ആയാലും
> > എന്തായാലും പറഞ്ഞ് പറ്റിക്കാന്‍ അവസരം ഇല്ലാതാക്കുകയല്ലേ?
>
> ശരി. എന്നാല്‍ പരസ്യങ്ങള്‍ വേദവാക്യങ്ങളാക്കിക്കോളൂ.
>
> >> you are confusing anonymity with privacy here. Though anonymity is part
> >> of privacy, it is not the whole deal about privacy.
> >
> > അനോനിമിറ്റി മുഖം മൂടിയാണ്. കള്ളത്തരത്തിന്റെ മുഖം മൂടി.
>
> അഭിപ്രായ വ്യത്യാസങ്ങളെ വടിവാളുകൊണ്ടു് നേരിടുന്ന നാട്ടില്‍ മുഖം
> മൂടേണ്ടിവരുന്നതു് ഈ നാടിന്റെ
> ദുരവസ്ഥയാണു് കാണിക്കുന്നതു്.
>
> > ഗുഗിള്‍ പ്രവീണിനെ വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എത്രയായി? ഇതുവരെ
> > പ്രവീണിന് material ആയി എന്ത് നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്? സേര്‍ച്ച്
> > ചെയ്താല്‍ ആവശ്യമുള്ള വിവരങ്ങള്‍ പെട്ടന്ന് കിട്ടാന്‍ നമ്മളെ പ്രൊഫൈല്‍
> > ചെയ്യുന്നത് നല്ലതല്ലേ?
>
> പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകമെന്നു് കവി പാടിയ നാടാണിതു്.
> മാനമില്ലാത്തവര്‍ക്കും നഷ്ടമൊന്നും ഉണ്ടായിക്കാണില്ല.
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/ff252a7d/attachment.htm>


More information about the discuss mailing list