[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Wed Nov 5 19:20:26 PST 2014


2014, നവംബർ 6 12:31 AM നു, Pirate Praveen <praveen at onenetbeyond.org> എഴുതി:
> On Wednesday 05 November 2014 11:10 PM, sooraj kenoth wrote:
>> അങ്ങനെ ഒരു പടം എടുത്താല്‍ ഫലത്തില്‍ അവര്‍ക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?
>
> നിന്റെ തുണിയില്ലാത്ത പടങ്ങള്‍ ഫേസ്‌ബുക്കില്‍ ഇടാന്‍ തയ്യാറുണ്ടോ? നിന്റെ വാദം പ്രകാരം
> നിനക്കൊന്നും നഷ്ടപ്പെടുന്നില്ലല്ലോ.

ഞാനായിട്ട് അങ്ങനെ ഒരു പടം ഇടില്ല. പക്ഷേ ആരെങ്കിലും എന്റെയോ എന്റെ
സുഹൃത്തിന്റെയോ അത്തരം ഒരു പടം പരസ്യമായി പങ്കിട്ടാലും എനിക്ക് ഒരു
കുഴപ്പവും ഇല്ല. നഗ്നത ഒരു പാപമാണോ?(വിഷയം മാറ്റിപ്പിടിക്കാന്‍
ചോദിച്ചതല്ല). മാത്രമല്ല, ഇന്ത്യയില്‍ ഒരു നിയമസംവിധാനം നിലവിലുണ്ട്. അത്
വിട്ടൊന്നും ഫേസ്ബുക്കിനോ ഗൂഗിളിനോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല.
അതുകൊണ്ട് ഇനി പ്രവീണ്‍ വിചാരിച്ചാല്‍ പോലും ഫേസ്ബുക്ക് വഴിയോ ഗൂഗിള്‍
വഴിയോ അത്തരം ഒരു ചിത്രം പരസ്യമായി പ്രചരിപ്പിക്കാനാവില്ല. ഒരു പക്ഷേ
അനോനിമിറ്റി നിലനിര്‍ത്തികൊണ്ട് ഡയസ്പോറ വഴി ചെയ്യാനാകുമായിരിക്കാം.

> ജയിലില്‍ പോകാമെന്നോ മറ്റോ നേരത്തേയും ബഡായികള്‍ ഇറക്കിയിരുന്നല്ലോ.

ഞാന്‍ എനിക്ക് ശരി എന്ന് തോന്നിയത് ചെയ്യുന്നു. ഞാനത് ചെയ്യും.
മറ്റാരുടേയും കയ്യിലുള്ള പോലെ എന്റെ കയ്യിലും കുറച്ച് പാട്ടുകളും
സിനിമകളും പുസ്തകങ്ങളും ഒക്കെയുണ്ട്. അത് ആരെങ്കിലും ആവശ്യപ്പെട്ടാന്‍
ഞാനത് അവര്‍ക്ക് കൊടുക്കുകയും ചെയ്യും. അതിന് നന്മയുടെ ഒരു ലക്ഷ്യം എന്റെ
മനസ്സിലുണ്ട്. അത് തിരിച്ചറിയപ്പെടാതെ എന്നെ പിടിച്ച് ജയിലിലിട്ടാന്‍
എനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. അത് ഒരു നഷ്ടമാണ് എന്ന്
കരുതുന്നവര്‍ എന്നെ പുറത്തിറക്കിക്കോളും. ഇനി അഥവാ ആര്‍ക്കും ഒന്നും
അതിന്റെ പേരില്‍ നഷ്ടപ്പെടുന്നില്ലെങ്കില്‍ എന്റെ ജീവിതം തെറ്റാണ് എന്ന്
മാത്രമേ അതിനര്‍ത്ഥമുള്ളൂ. അങ്ങനെയെങ്കില്‍ ഞാന്‍ ജയിലില്‍ കിടക്കുന്നതാ
നല്ലത്.

>> കള്ളത്തരം മറച്ചുവെക്കാനുള്ള ഒരുതരം മുഖംമൂടിയല്ലേ ഈ സ്വകാര്യത? മടിയില്‍
>> കനമുള്ളവനല്ലേ വഴിയില്‍ ഭയം വേണ്ടത്?
> അതേ. മറച്ചുവയ്ക്കാന്‍ ഒത്തിരി ഉള്ളതു് കൊണ്ടു് തന്നെയാണു്. സൂരജ് നാളെത്തന്നെ എല്ലാ ഈ മെയിലുകളും
> ഫേസ്‌ബുക്ക് ഇത്യാതി എല്ലാ സംഗതികളിലും സംസാരിച്ചു് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പബ്ലിഷ് ചെയ്യുമോ?

ഞാനായിട്ട് ചെയ്യില്ല. ഇനി ഫേസ്ബുക്കോ ഗുഗിളോ അത് ചെയ്താല്‍ എനിക്ക് ഒരു
വിഷമവും ഉണ്ടാവില്ല. ഞാന്‍ ഒരു എട്ട് പത്ത് വര്‍ഷമായി gmail
ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്
ഒരു ആറേഴ് വര്‍ഷവും. അതുകൊണ്ട് എനിക്ക് കുറച്ച് സമയം ചാറ്റിലും മറ്റും
പോയതൊഴിച്ചാല്‍ മറ്റു നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല എനിക്ക്
ദ്രോഹം എന്നു തോന്നുന്ന ഒരു അനുഭവവും അവരില്‍ നിന്നുണ്ടായിട്ടില്ല. അതേ
സമയം ഫേസ്ബുക്ക് ഉപയോഗിച്ചും ഗുഗിള്‍ ഉപോയോഗിച്ചും നേട്ടമുണ്ടാക്കിയ
ഒരുപാട് പേര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവിടെ കണ്ണടച്ചിരുട്ടാക്കിയിട്ട്
കാര്യമുണ്ടോ?

അതുകൂടാതെ As brand, ഗുഗിളിനും ഫേസ്ബുക്കിനും അവരുടെ വിശ്വാസ്യത
നിലനിര്‍ത്തേണ്ടത് ഒരു ആവശ്യമാണ്. എനിക്ക് ഒരു പ്രവീണിനെ
നഷ്ടമാകുന്നതിലും വലിയ നഷ്ടമാണ് ഫേസ്ബുക്കിനോ ഗൂഗിളിനോ ആയിരം പ്രവീണുമാരെ
നഷ്ടപ്പെടുന്നത്. അവര്‍ ആ ബ്രാന്റില്‍ അത്രയും investment
നടത്തിയിട്ടുണ്ട്.

>> ഫേസ്ബുക്കിനും ജീവിക്കണ്ടേ? ഫേസ്ബുക്ക് പ്രവീണിന് ഒരു സേവനം നല്‍‍കുകയും
>> അവര്‍ പ്രവീണിനെ ഉപയോഗിച്ച് അവര്‍ പണം ഉണ്ടാക്കുകയും
>> ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവല്ലേ? അത് അംഗീകരിക്കുകയല്ലേ
>> വേണ്ടത്? പണമില്ലാതെ എങ്ങനെയാ ജീവിക്കുന്നത്?
>
> ശരിയായിരിക്കും. സൂരജിന്റെ കാര്യത്തില്‍. ഫേസ്‌ബുക്കിനെ ഉണ്ണാനും ഉടുക്കാനും
> കഴിവുള്ളതാക്കിയതിനു് സൂരജിനോടും എല്ലാ ഫേസ്‌ബുക്ക് ഉപയോക്താക്കളോടും സുക്കര്‍ബര്‍ഗിനു് നന്ദി
> കാണും. തത്കാലം എന്നെ വിറ്റ് കാശാക്കുന്ന പണി അവര്‍ക്കു് നഷ്ടപ്പെട്ടിട്ടു് കുറച്ചു് കാലമായി.

പ്രവീണേ ഇന്ന് നാട്ടിലെല്ലാവരും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇ-മെയിലും
എല്ലാം വളരെ വ്യാപകമായി ഉപയോഗിക്കുന്നതിന് ഗൂഗിളിനും ഫേസ്ബുക്കിനും
നല്ലൊരു പങ്കില്ലേ? എസ്.എം.സിക്ക് ആയാലും മറ്റു് ഏത് കൂട്ടായ്മ ആയാലും
എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു മെയിലിങ്ങ് ഗ്രൂപ്പ്
ഉണ്ടാക്കാന്‍ സാധിച്ചത് ഗൂഗിള്‍ ഉണ്ടായിരുന്നതു്കൊണ്ടല്ലേ? വന്ന വഴി
മറക്കരുത്.

ഇതെല്ലാം ഒരു paid service ആയിരുന്നെങ്കില്‍ ഇതൊക്കെ എത്രപേര്‍
ഉപയോഗിക്കുമായിരുന്നു?

>> ഈ വക സാധനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളുമായി സബര്‍ക്കത്തിലിരുന്നാല്‍ ഞാനീ
>> മെനക്കെട്ടതിനെന്താ കാര്യം?
>
> ഇത്തിരി മെച്ചമുണ്ടാകും. ഞാന്‍ തന്നെ തയ്യാറല്ലെങ്കില്‍ പിന്നെ ഞാനെങ്ങനെ
> വേറൊരാളോടിതിനെപ്പറ്റി മിണ്ടും?

എന്തിന് മിണ്ടണം? ഇതൊരു മഹാപ്രശ്നമായി എനിക്ക് തോന്നാത്തിടത്തോളം കാലം
ഞാനിതിനെ എന്തിന് ഒരു ശത്രു ആയി കാണണം?

>> ഉപയോഗിക്കാത്തവര്‍ക്കും. പിന്നെ ഞാന്‍ മാത്രം മസില്
>> പിടിച്ചിരുന്നിട്ടെന്താ കാര്യം?
> എന്നാല്‍ ലാഭക്കച്ചവടത്തില്‍ ചേര്‍ന്നോളൂ.

ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനു പകരം വൈകാരികമായി പ്രതികരിച്ചിട്ടെന്താ കാര്യം?

>> ഐഡിയ ഫോണിന്റെ പരസ്യം കണ്ടിട്ടില്ലേ? ആളുകള്‍ക്ക് കല്യാണം ആയാലും
>> എന്തായാലും പറഞ്ഞ് പറ്റിക്കാന്‍ അവസരം ഇല്ലാതാക്കുകയല്ലേ?
>
> ശരി. എന്നാല്‍ പരസ്യങ്ങള്‍ വേദവാക്യങ്ങളാക്കിക്കോളൂ.

അവര്‍ അതില്‍ കാണിക്കുന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ അതിനെ
എന്തുകൊണ്ട് വേദവാക്യമാക്കിക്കൂട?

>>> you are confusing anonymity with privacy here. Though anonymity is part
>>> of privacy, it is not the whole deal about privacy.
>>
>> അനോനിമിറ്റി മുഖം മൂടിയാണ്. കള്ളത്തരത്തിന്റെ മുഖം മൂടി.
>
> അഭിപ്രായ വ്യത്യാസങ്ങളെ വടിവാളുകൊണ്ടു് നേരിടുന്ന നാട്ടില്‍ മുഖം മൂടേണ്ടിവരുന്നതു് ഈ നാടിന്റെ
> ദുരവസ്ഥയാണു് കാണിക്കുന്നതു്.

അതെ, അതൊരു ദുരവസ്ഥയാണ്. അത്തരം കാര്യങ്ങളെ മുഖം മൂടി ഇല്ലാതെ
നേരിടുന്നതിനെ മണ്ടത്തരം എന്നോ ചങ്കൂറ്റം എന്നോ സൌകര്യം പോലെ വിളിക്കാം.
എനിക്ക് മുഖം മൂടിയില്ലാതെ പ്രതികരിക്കാനാണ് ഇഷ്ടം.

> പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകമെന്നു് കവി പാടിയ നാടാണിതു്.
> മാനമില്ലാത്തവര്‍ക്കും നഷ്ടമൊന്നും ഉണ്ടായിക്കാണില്ല.

ഇതൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം എന്നല്ലാതെ എന്താകാര്യമുള്ളത്?
ആശുപത്രീലോ ഹോട്ടലിലോ പോയാല്‍ ഇതുംകൊണ്ട് ബില്ല് മാറികിട്ടില്ലല്ലോ?
ഗുഗിള്‍ മാപ്പുപയോഗിച്ച് കാറോടിച്ചാല്‍ ഒരു പക്ഷേ അത്രേം പെട്രോള്‍
ലാഭിക്കാന്‍ പറ്റിയേക്കും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list