[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Thu Nov 6 00:09:25 PST 2014


On Thursday 06 November 2014 08:50 AM, sooraj kenoth wrote:
> ഞാനായിട്ട് അങ്ങനെ ഒരു പടം ഇടില്ല. പക്ഷേ ആരെങ്കിലും എന്റെയോ എന്റെ
> സുഹൃത്തിന്റെയോ അത്തരം ഒരു പടം പരസ്യമായി പങ്കിട്ടാലും എനിക്ക് ഒരു
> കുഴപ്പവും ഇല്ല. നഗ്നത ഒരു പാപമാണോ?(വിഷയം മാറ്റിപ്പിടിക്കാന്‍
> ചോദിച്ചതല്ല). മാത്രമല്ല, ഇന്ത്യയില്‍ ഒരു നിയമസംവിധാനം നിലവിലുണ്ട്. അത്
> വിട്ടൊന്നും ഫേസ്ബുക്കിനോ ഗൂഗിളിനോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല.
> അതുകൊണ്ട് ഇനി പ്രവീണ്‍ വിചാരിച്ചാല്‍ പോലും ഫേസ്ബുക്ക് വഴിയോ ഗൂഗിള്‍
> വഴിയോ അത്തരം ഒരു ചിത്രം പരസ്യമായി പ്രചരിപ്പിക്കാനാവില്ല. ഒരു പക്ഷേ
> അനോനിമിറ്റി നിലനിര്‍ത്തികൊണ്ട് ഡയസ്പോറ വഴി ചെയ്യാനാകുമായിരിക്കാം.

നഗ്നത പാപമല്ല. പക്ഷേ ആര്‍ക്കു് മുന്നില്‍ നഗ്നനാകണം ആകണ്ട എന്നതു് അവരവര്‍ തീരുമാനിക്കട്ടെ.
അനുവാദമില്ലാതെ ചെയ്യുന്നതാണു് പ്രശ്നം. പരസ്പരം സമ്മതത്തോടെ രണ്ടു് പേര്‍ ലൈഗികബന്ധം
പുലര്‍ത്തുന്നതു് പാപമല്ല. പക്ഷേ സമ്മതമില്ലാതെ ചെയ്യുമ്പോള്‍ അതു് ബലാത്സംഗമാകും. ഇവിചെ വിഷയം
ഓരോരുത്തരും അവര്‍ പങ്കിട്ടു എന്നു് കരുതുന്നവര്‍ക്കു് മാത്രമാണോ ആ വിവരം കിട്ടുന്നതു് എന്നാണു്.

>> ജയിലില്‍ പോകാമെന്നോ മറ്റോ നേരത്തേയും ബഡായികള്‍ ഇറക്കിയിരുന്നല്ലോ.
> 
> ഞാന്‍ എനിക്ക് ശരി എന്ന് തോന്നിയത് ചെയ്യുന്നു. ഞാനത് ചെയ്യും.

പറയും എന്നാക്കാം. ജയിലില്‍ പോകും എന്നു് പറഞ്ഞിട്ടു് ചെയ്തതു് കണ്ടില്ല.

> മറ്റാരുടേയും കയ്യിലുള്ള പോലെ എന്റെ കയ്യിലും കുറച്ച് പാട്ടുകളും
> സിനിമകളും പുസ്തകങ്ങളും ഒക്കെയുണ്ട്. അത് ആരെങ്കിലും ആവശ്യപ്പെട്ടാന്‍
> ഞാനത് അവര്‍ക്ക് കൊടുക്കുകയും ചെയ്യും. അതിന് നന്മയുടെ ഒരു ലക്ഷ്യം എന്റെ
> മനസ്സിലുണ്ട്. അത് തിരിച്ചറിയപ്പെടാതെ എന്നെ പിടിച്ച് ജയിലിലിട്ടാന്‍
> എനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. അത് ഒരു നഷ്ടമാണ് എന്ന്
> കരുതുന്നവര്‍ എന്നെ പുറത്തിറക്കിക്കോളും. ഇനി അഥവാ ആര്‍ക്കും ഒന്നും
> അതിന്റെ പേരില്‍ നഷ്ടപ്പെടുന്നില്ലെങ്കില്‍ എന്റെ ജീവിതം തെറ്റാണ് എന്ന്
> മാത്രമേ അതിനര്‍ത്ഥമുള്ളൂ. അങ്ങനെയെങ്കില്‍ ഞാന്‍ ജയിലില്‍ കിടക്കുന്നതാ
> നല്ലത്.

തീര്‍ച്ചയായും നന്മയുടെ ലോകത്തിനു് വേണ്ടി സ്വപ്നം കാണുന്നതു് നല്ലതു് തന്നെ.

> ഞാനായിട്ട് ചെയ്യില്ല. ഇനി ഫേസ്ബുക്കോ ഗുഗിളോ അത് ചെയ്താല്‍ എനിക്ക് ഒരു
> വിഷമവും ഉണ്ടാവില്ല. ഞാന്‍ ഒരു എട്ട് പത്ത് വര്‍ഷമായി gmail
> ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്
> ഒരു ആറേഴ് വര്‍ഷവും. അതുകൊണ്ട് എനിക്ക് കുറച്ച് സമയം ചാറ്റിലും മറ്റും
> പോയതൊഴിച്ചാല്‍ മറ്റു നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല എനിക്ക്
> ദ്രോഹം എന്നു തോന്നുന്ന ഒരു അനുഭവവും അവരില്‍ നിന്നുണ്ടായിട്ടില്ല. അതേ
> സമയം ഫേസ്ബുക്ക് ഉപയോഗിച്ചും ഗുഗിള്‍ ഉപോയോഗിച്ചും നേട്ടമുണ്ടാക്കിയ
> ഒരുപാട് പേര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവിടെ കണ്ണടച്ചിരുട്ടാക്കിയിട്ട്
> കാര്യമുണ്ടോ?

അല്ലെങ്കിലും അടിമത്ത സമയത്തും അടിമകള്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലല്ലോ.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോഴും പലരും സന്തോഷമായി ജിവിച്ചും.

എല്ലാവര്‍ക്കും സ്വാതന്ത്ര്യമെന്നതു് ഒരു ആവശ്യമായിരിക്കില്ല. ഗൂഗിളിലും ഫേസ്‌ബുക്കിലും
സന്തോഷമുള്ളവര്‍ അവിടെ തന്നെ ഇരുന്നോളൂ. കൂടുതല്‍ സ്വതന്ത്ര്യം നല്‍കുന്ന സേവനങ്ങള്‍ ഉണ്ടാക്കാനുള്ള
പരിശ്രമത്തിലാണു് ഞങ്ങള്‍ ചിലരൊക്കെ കുറച്ചു് പേരെ കൂടി ഒപ്പം കിട്ടുമോ എന്നുള്ള അന്വേഷണമാണു്.
സ്വാതന്ത്ര്യവും സ്വകാര്യതയും വേണ്ടവര്‍ മാത്രം ഒപ്പം കൂടിയാല്‍ മതി.

Say All Is Well.

> അതുകൂടാതെ As brand, ഗുഗിളിനും ഫേസ്ബുക്കിനും അവരുടെ വിശ്വാസ്യത
> നിലനിര്‍ത്തേണ്ടത് ഒരു ആവശ്യമാണ്. എനിക്ക് ഒരു പ്രവീണിനെ
> നഷ്ടമാകുന്നതിലും വലിയ നഷ്ടമാണ് ഫേസ്ബുക്കിനോ ഗൂഗിളിനോ ആയിരം പ്രവീണുമാരെ
> നഷ്ടപ്പെടുന്നത്. അവര്‍ ആ ബ്രാന്റില്‍ അത്രയും investment
> നടത്തിയിട്ടുണ്ട്.

ഓ പിന്നെ. ആദ്യമായി ആയിരം പ്രവീണുമാരില്ലെന്നു് ഫേസ്‌ബുക്കിനറിയാം. എന്തും സഹിച്ചും
ക്ഷമിച്ചും ഉപയോഗിക്കാനും ഓശാന പാടാനും ദശലക്ഷക്കണക്കിനു് സൂരജുമാരുണ്ടന്നും സുക്കര്‍ബര്‍ഗിനറിയാം.

> പ്രവീണേ ഇന്ന് നാട്ടിലെല്ലാവരും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇ-മെയിലും
> എല്ലാം വളരെ വ്യാപകമായി ഉപയോഗിക്കുന്നതിന് ഗൂഗിളിനും ഫേസ്ബുക്കിനും
> നല്ലൊരു പങ്കില്ലേ? എസ്.എം.സിക്ക് ആയാലും മറ്റു് ഏത് കൂട്ടായ്മ ആയാലും
> എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു മെയിലിങ്ങ് ഗ്രൂപ്പ്
> ഉണ്ടാക്കാന്‍ സാധിച്ചത് ഗൂഗിള്‍ ഉണ്ടായിരുന്നതു്കൊണ്ടല്ലേ? വന്ന വഴി
> മറക്കരുത്.

പിന്നെന്തിനാ മൈക്രോസോഫ്റ്റിനെ മറന്നതു്? ഇത്രേം പേരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍
കഴിവുള്ളവരാക്കിയതു് ഡോസും വിന്‍ഡോസുമല്ലേ? സൂരജെന്തിനാ ഗ്നു/ലിനക്സുപയോഗിക്കുന്നതു്.
മൈക്രോസോഫ്റ്റിനോടു് ചെയ്യുന്ന വലിയ ചതിയായി പോയി. അല്ലേലും ഗൂഗിളും ഫേസ്‌ബുക്കും വന്നപ്പോ
ഇപ്പോഴാര്‍ക്കും മൈക്രോസോഫ്റ്റിനെ വേണ്ട.

> ഇതെല്ലാം ഒരു paid service ആയിരുന്നെങ്കില്‍ ഇതൊക്കെ എത്രപേര്‍
> ഉപയോഗിക്കുമായിരുന്നു?

അവരേക്കാള്‍ നന്നായി സ്വകാര്യത ഉറപ്പുവരുത്തി സൌജന്യമായിട്ടു് തന്നെ സേവനം കൊടുക്കാം.
കഴിയുന്നവര്‍ മാത്രം പണം കൊടുത്തും സേവനങ്ങള്‍ നടത്താം. loomio.org, autistici.org,
riseup.net, poddery.com ഇവയെല്ലാം paid service അല്ലല്ലോ. ലക്ഷക്കണക്കിനാളുകള്‍
പങ്കെടുക്കുന്ന തൃശ്ശൂര്‍ പൂരത്തിനു് എല്ലാവരും പണം കൊടുക്കാറുണ്ടോ?

> എന്തിന് മിണ്ടണം? ഇതൊരു മഹാപ്രശ്നമായി എനിക്ക് തോന്നാത്തിടത്തോളം കാലം
> ഞാനിതിനെ എന്തിന് ഒരു ശത്രു ആയി കാണണം?

തീര്‍ച്ചയായും സൂരജ് മിണ്ടേണ്ടതില്ല.

> ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനു പകരം വൈകാരികമായി പ്രതികരിച്ചിട്ടെന്താ കാര്യം?

അയ്യോ പാവം സൂരജ് മാത്രം വികാരമില്ലാതെ കാര്യ കാരണ സഹിതം സംസാരിക്കുന്നു.

> അവര്‍ അതില്‍ കാണിക്കുന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ അതിനെ
> എന്തുകൊണ്ട് വേദവാക്യമാക്കിക്കൂട?

ശരി. ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്നു് വേണ്ടെന്നതു് കൊണ്ടു് മാത്രം പറഞ്ഞതാ.

> അതെ, അതൊരു ദുരവസ്ഥയാണ്. അത്തരം കാര്യങ്ങളെ മുഖം മൂടി ഇല്ലാതെ
> നേരിടുന്നതിനെ മണ്ടത്തരം എന്നോ ചങ്കൂറ്റം എന്നോ സൌകര്യം പോലെ വിളിക്കാം.
> എനിക്ക് മുഖം മൂടിയില്ലാതെ പ്രതികരിക്കാനാണ് ഇഷ്ടം.

മണ്ടത്തരം എന്നേ ഞാന്‍ വിളിക്കൂ. കാരണം ഇവിടെ കൈയ്യൂക്കുള്ളവന്‍ തന്നെയാണു് കാര്യക്കാരന്‍.
സ്നഹിക്കുന്നവര്‍ ചുംബിക്കാന്‍ വരുമ്പോള്‍ പോലീസു് പിടിക്കുന്നതും. കുറുവടിയുമായി നിയമവ്യവസ്ഥയെ
പുച്ഛിക്കുന്നവര്‍ സ്വതന്ത്രരായും നടക്കുന്ന നാടാണു്.

നട്ടെല്ലില്ലാത്തവര്‍ക്കും മുഖം മൂടിയുടെ ആവശ്യമില്ല. കാരണം അവരൊരിക്കലും കൈയ്യൂക്കുള്ളവരെ
എതിര്‍ക്കില്ല. കയ്യൂക്കുള്ളവരെ എതിര്‍ക്കാത്തിടത്തോളം സൂരജിനും ചങ്കൂറ്റമുണ്ടെന്നു് സ്വയം
വിശ്വസിക്കാം. ഇപ്പോഴത്തെ power structure നു് സൂരജൊരു എതിരാളിയാണെന്നു് തോന്നുന്ന ദിവസം
വരെ സൂരജിനും നെഞ്ചിലടിച്ചു് ചങ്കൂറ്റം കാണിക്കാന്‍ പറയാം. അല്ലെങ്കില്‍ മദനിയേയോ ബിനായക്
സെന്നിനേയോ ഇറോം ശര്‍മ്മിളയേയോ പേരറിയാത്ത എത്രയോ വിചാരണത്തടവുകാരെയോ പോലെ ജയിലില്‍
കിടക്കാം.

> ഇതൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം എന്നല്ലാതെ എന്താകാര്യമുള്ളത്?

തീര്‍ച്ചയായും. സ്വതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതല്ല. freedom is not cheap.

> ആശുപത്രീലോ ഹോട്ടലിലോ പോയാല്‍ ഇതുംകൊണ്ട് ബില്ല് മാറികിട്ടില്ലല്ലോ?
> ഗുഗിള്‍ മാപ്പുപയോഗിച്ച് കാറോടിച്ചാല്‍ ഒരു പക്ഷേ അത്രേം പെട്രോള്‍
> ലാഭിക്കാന്‍ പറ്റിയേക്കും.

പറ്റിയേക്കാം.


-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/15e07a0b/attachment-0001.pgp>


More information about the discuss mailing list