[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Wed Nov 5 23:18:05 PST 2014


On Thursday 06 November 2014 09:01 AM, sooraj kenoth wrote:
> അങ്ങനെ ഒരു പ്രൊജക്റ്റും ഇല്ല. ഓടിക്കാന്‍ വണ്ടിക്കാശില്ലേല്‍ ഏത്
> പ്രൊജക്റ്റും അടച്ച് പൂട്ടും. ഒരുപാട് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക്
> ചുറ്റിലും ഉണ്ട്.
> ഇതാ ഇവിടൊരു ഉദാഹരണം മാത്രം <http://www.remastersys.com/>.

ആളുകള്‍ക്കു് ആവശ്യമില്ലെന്നു് തോന്നുന്ന സോഫ്റ്റ്‌വെയര്‍ പൂട്ടും. അതു് പ്രകൃതി നിയമമാണു്.
റീമാസ്റ്റര്‍സിസിനു് പകരം വയ്ക്കാന്‍ വേറെ സോഫ്റ്റ്‌വെയറുണ്ടെങ്കില്‍ റീമാസ്റ്റര്‍സിസ് നില
നില്‍ക്കണമെന്നു് വാശി പിടിക്കേണ്ടല്ലോ.

live build is a software that can be used to make custom distributions.

> പിന്നെ സോഫ്റ്റ്‍വെയര്‍ as a service ആണെങ്കില്‍ എന്തായി ഐഡന്റിക്ക?
> ട്വിറ്റര്‍ ഇപ്പഴും പയറുപോലെ ഓടിനടക്കുന്നുണ്ട്.

ട്വിറ്ററിന്റേം ഫേസ്‌ബുക്കിന്റേം ഗൂഗിള്‍ പ്ലസ്സിന്റേം സൌകര്യങ്ങള്‍ എനിക്കു് ഡയാസ്പൊറയില്‍
കിട്ടുന്നുണ്ടു്.

> ഇവിടെ സ്വകാര്യതയെക്കാളും സ്വാതന്ത്യത്തേക്കാളും പ്രധാനം കാര്യം നടക്കണം
> എന്നുള്ളതാണ്. അങ്ങനെ നോക്കുമ്പോള്‍ പല സന്ദര്‍ഭത്തിലും productive ആയി
> ഉപോയഗിക്കാന്‍ സാധിക്കുന്നത് proprietary സോഫ്റ്റ്‍വെയറുകളാണ്.

ശരിയാണു്. പലപ്പോഴും നമ്മള്‍ സമയമെടുത്തു് proprietary software സിനു്
ബദലുകളുണ്ടാക്കിയിട്ടുണ്ടു്. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് തുടങ്ങമ്പോള്‍ ഓപ്പണ്‍
ഓഫീസില്ല, ഫയര്‍ഫോക്സില്ല, ജാവ സ്വതന്ത്രമായിരുന്നില്ല, പല വീഡിയോ കോഡെക്കുകളും
സ്വതന്ത്രമായി ലഭ്യമായിരുന്നില്ല, ഇന്‍ങ്ക്സ്കേപ്പ്, സ്ക്രിബസ് ഇല്ലായിരുന്നു, ബ്നെന്‍ഡര്‍
ഇല്ലായിരുന്നു, ഗിമ്പിനു് ഇന്നത്തെ പോലെ ഫീച്ചറുകളില്ലായിരുന്നു.

പക്ഷേ അന്നു് നമ്മള്‍ സ്വതന്ത്രമായി തന്നെ കാര്യം നടക്കണം എന്നു് വാശി പിടിച്ചു് ഇവയെല്ലാം
ഉണ്ടാക്കി. സൂരജിനും കുത്തക സോഫ്റ്റ്‌വെയറിലേക്കു് തിരിച്ചു് പോകാം.

> ഭാഗ്യവെച്ചാല്‍ പലതും പണം മുടക്കാതെ തന്നെ എന്റെ ആവശ്യത്തിന്
> ഉപോയോഗിക്കാന്‍ കിട്ടുന്നും ഉണ്ട്. പിന്നെ ഞാനെന്തിന് കഷ്ടപ്പെട്ട്
> ഉപോയോഗിക്കാന്‍ പാടുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ച് സമയവും പണവും
> കളയണം?
> 

അങ്ങനെ കഷ്ടപ്പെടാന്‍ കുറച്ചു് പേരെങ്കിലും ഉള്ളിടത്തോളം കാലം ഞങ്ങള്‍ എല്ലാ സോഫ്റ്റ്‌വെയറും
സേവനങ്ങളും സ്വതന്ത്രമാക്കാന്‍ പ്രയത്നിച്ചു് കൊള്ളും. സൂരജിനെപ്പോലെ പലരും കളിയാക്കാനും
പുച്ഛിക്കാനും എപ്പോഴും കാണും.

അടിമത്തം മനസ്സിലേറ്റ് നടക്കുന്ന എത്രയോ പേരുണ്ടു്. അതിനവര്‍ക്കും സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ
സ്വാതന്ത്ര്യം മാനിക്കുന്നവര്‍ അതു് നേടിയെടുക്കാന്‍ എല്ലാ കാലത്തും കഷ്ടപ്പെടാന്‍ തയ്യാറിട്ടുണ്ടു്,
ഇനിയും തയ്യാറാവുകയും ചെയ്യും.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/5433be5e/attachment.pgp>


More information about the discuss mailing list