[smc-discuss] Facebook and Google spy on you

Akshay S Dinesh asdofindia at gmail.com
Thu Nov 6 03:02:20 PST 2014


Praveen keeps comparing free software with sovereignty of nations.
It's not an accurate analogy.
We're not forced to be using Facebook, we choose it.

I'd say a better analogy is eating from McDonald's instead of home made
food.

On Thu 6 Nov, 2014 13:39 Pirate Praveen <praveen at onenetbeyond.org> wrote:

> On Thursday 06 November 2014 08:50 AM, sooraj kenoth wrote:
> > ഞാനായിട്ട് അങ്ങനെ ഒരു പടം ഇടില്ല. പക്ഷേ ആരെങ്കിലും എന്റെയോ എന്റെ
> > സുഹൃത്തിന്റെയോ അത്തരം ഒരു പടം പരസ്യമായി പങ്കിട്ടാലും എനിക്ക് ഒരു
> > കുഴപ്പവും ഇല്ല. നഗ്നത ഒരു പാപമാണോ?(വിഷയം മാറ്റിപ്പിടിക്കാന്‍
> > ചോദിച്ചതല്ല). മാത്രമല്ല, ഇന്ത്യയില്‍ ഒരു നിയമസംവിധാനം നിലവിലുണ്ട്. അത്
> > വിട്ടൊന്നും ഫേസ്ബുക്കിനോ ഗൂഗിളിനോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല.
> > അതുകൊണ്ട് ഇനി പ്രവീണ്‍ വിചാരിച്ചാല്‍ പോലും ഫേസ്ബുക്ക് വഴിയോ ഗൂഗിള്‍
> > വഴിയോ അത്തരം ഒരു ചിത്രം പരസ്യമായി പ്രചരിപ്പിക്കാനാവില്ല. ഒരു പക്ഷേ
> > അനോനിമിറ്റി നിലനിര്‍ത്തികൊണ്ട് ഡയസ്പോറ വഴി ചെയ്യാനാകുമായിരിക്കാം.
>
> നഗ്നത പാപമല്ല. പക്ഷേ ആര്‍ക്കു് മുന്നില്‍ നഗ്നനാകണം ആകണ്ട എന്നതു് അവരവര്‍
> തീരുമാനിക്കട്ടെ.
> അനുവാദമില്ലാതെ ചെയ്യുന്നതാണു് പ്രശ്നം. പരസ്പരം സമ്മതത്തോടെ രണ്ടു് പേര്‍
> ലൈഗികബന്ധം
> പുലര്‍ത്തുന്നതു് പാപമല്ല. പക്ഷേ സമ്മതമില്ലാതെ ചെയ്യുമ്പോള്‍ അതു്
> ബലാത്സംഗമാകും. ഇവിചെ വിഷയം
> ഓരോരുത്തരും അവര്‍ പങ്കിട്ടു എന്നു് കരുതുന്നവര്‍ക്കു് മാത്രമാണോ ആ വിവരം
> കിട്ടുന്നതു് എന്നാണു്.
>
> >> ജയിലില്‍ പോകാമെന്നോ മറ്റോ നേരത്തേയും ബഡായികള്‍ ഇറക്കിയിരുന്നല്ലോ.
> >
> > ഞാന്‍ എനിക്ക് ശരി എന്ന് തോന്നിയത് ചെയ്യുന്നു. ഞാനത് ചെയ്യും.
>
> പറയും എന്നാക്കാം. ജയിലില്‍ പോകും എന്നു് പറഞ്ഞിട്ടു് ചെയ്തതു് കണ്ടില്ല.
>
> > മറ്റാരുടേയും കയ്യിലുള്ള പോലെ എന്റെ കയ്യിലും കുറച്ച് പാട്ടുകളും
> > സിനിമകളും പുസ്തകങ്ങളും ഒക്കെയുണ്ട്. അത് ആരെങ്കിലും ആവശ്യപ്പെട്ടാന്‍
> > ഞാനത് അവര്‍ക്ക് കൊടുക്കുകയും ചെയ്യും. അതിന് നന്മയുടെ ഒരു ലക്ഷ്യം എന്റെ
> > മനസ്സിലുണ്ട്. അത് തിരിച്ചറിയപ്പെടാതെ എന്നെ പിടിച്ച് ജയിലിലിട്ടാന്‍
> > എനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. അത് ഒരു നഷ്ടമാണ് എന്ന്
> > കരുതുന്നവര്‍ എന്നെ പുറത്തിറക്കിക്കോളും. ഇനി അഥവാ ആര്‍ക്കും ഒന്നും
> > അതിന്റെ പേരില്‍ നഷ്ടപ്പെടുന്നില്ലെങ്കില്‍ എന്റെ ജീവിതം തെറ്റാണ് എന്ന്
> > മാത്രമേ അതിനര്‍ത്ഥമുള്ളൂ. അങ്ങനെയെങ്കില്‍ ഞാന്‍ ജയിലില്‍ കിടക്കുന്നതാ
> > നല്ലത്.
>
> തീര്‍ച്ചയായും നന്മയുടെ ലോകത്തിനു് വേണ്ടി സ്വപ്നം കാണുന്നതു് നല്ലതു് തന്നെ.
>
> > ഞാനായിട്ട് ചെയ്യില്ല. ഇനി ഫേസ്ബുക്കോ ഗുഗിളോ അത് ചെയ്താല്‍ എനിക്ക് ഒരു
> > വിഷമവും ഉണ്ടാവില്ല. ഞാന്‍ ഒരു എട്ട് പത്ത് വര്‍ഷമായി gmail
> > ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്
> > ഒരു ആറേഴ് വര്‍ഷവും. അതുകൊണ്ട് എനിക്ക് കുറച്ച് സമയം ചാറ്റിലും മറ്റും
> > പോയതൊഴിച്ചാല്‍ മറ്റു നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല എനിക്ക്
> > ദ്രോഹം എന്നു തോന്നുന്ന ഒരു അനുഭവവും അവരില്‍ നിന്നുണ്ടായിട്ടില്ല. അതേ
> > സമയം ഫേസ്ബുക്ക് ഉപയോഗിച്ചും ഗുഗിള്‍ ഉപോയോഗിച്ചും നേട്ടമുണ്ടാക്കിയ
> > ഒരുപാട് പേര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവിടെ കണ്ണടച്ചിരുട്ടാക്കിയിട്ട്
> > കാര്യമുണ്ടോ?
>
> അല്ലെങ്കിലും അടിമത്ത സമയത്തും അടിമകള്‍ പട്ടിണി കിടക്കേണ്ടി
> വന്നിട്ടില്ലല്ലോ.
> ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോഴും പലരും സന്തോഷമായി ജിവിച്ചും.
>
> എല്ലാവര്‍ക്കും സ്വാതന്ത്ര്യമെന്നതു് ഒരു ആവശ്യമായിരിക്കില്ല. ഗൂഗിളിലും
> ഫേസ്‌ബുക്കിലും
> സന്തോഷമുള്ളവര്‍ അവിടെ തന്നെ ഇരുന്നോളൂ. കൂടുതല്‍ സ്വതന്ത്ര്യം നല്‍കുന്ന
> സേവനങ്ങള്‍ ഉണ്ടാക്കാനുള്ള
> പരിശ്രമത്തിലാണു് ഞങ്ങള്‍ ചിലരൊക്കെ കുറച്ചു് പേരെ കൂടി ഒപ്പം കിട്ടുമോ
> എന്നുള്ള അന്വേഷണമാണു്.
> സ്വാതന്ത്ര്യവും സ്വകാര്യതയും വേണ്ടവര്‍ മാത്രം ഒപ്പം കൂടിയാല്‍ മതി.
>
> Say All Is Well.
>
> > അതുകൂടാതെ As brand, ഗുഗിളിനും ഫേസ്ബുക്കിനും അവരുടെ വിശ്വാസ്യത
> > നിലനിര്‍ത്തേണ്ടത് ഒരു ആവശ്യമാണ്. എനിക്ക് ഒരു പ്രവീണിനെ
> > നഷ്ടമാകുന്നതിലും വലിയ നഷ്ടമാണ് ഫേസ്ബുക്കിനോ ഗൂഗിളിനോ ആയിരം പ്രവീണുമാരെ
> > നഷ്ടപ്പെടുന്നത്. അവര്‍ ആ ബ്രാന്റില്‍ അത്രയും investment
> > നടത്തിയിട്ടുണ്ട്.
>
> ഓ പിന്നെ. ആദ്യമായി ആയിരം പ്രവീണുമാരില്ലെന്നു് ഫേസ്‌ബുക്കിനറിയാം. എന്തും
> സഹിച്ചും
> ക്ഷമിച്ചും ഉപയോഗിക്കാനും ഓശാന പാടാനും ദശലക്ഷക്കണക്കിനു് സൂരജുമാരുണ്ടന്നും
> സുക്കര്‍ബര്‍ഗിനറിയാം.
>
> > പ്രവീണേ ഇന്ന് നാട്ടിലെല്ലാവരും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇ-മെയിലും
> > എല്ലാം വളരെ വ്യാപകമായി ഉപയോഗിക്കുന്നതിന് ഗൂഗിളിനും ഫേസ്ബുക്കിനും
> > നല്ലൊരു പങ്കില്ലേ? എസ്.എം.സിക്ക് ആയാലും മറ്റു് ഏത് കൂട്ടായ്മ ആയാലും
> > എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു മെയിലിങ്ങ് ഗ്രൂപ്പ്
> > ഉണ്ടാക്കാന്‍ സാധിച്ചത് ഗൂഗിള്‍ ഉണ്ടായിരുന്നതു്കൊണ്ടല്ലേ? വന്ന വഴി
> > മറക്കരുത്.
>
> പിന്നെന്തിനാ മൈക്രോസോഫ്റ്റിനെ മറന്നതു്? ഇത്രേം പേരെ കമ്പ്യൂട്ടര്‍
> ഉപയോഗിക്കാന്‍
> കഴിവുള്ളവരാക്കിയതു് ഡോസും വിന്‍ഡോസുമല്ലേ? സൂരജെന്തിനാ
> ഗ്നു/ലിനക്സുപയോഗിക്കുന്നതു്.
> മൈക്രോസോഫ്റ്റിനോടു് ചെയ്യുന്ന വലിയ ചതിയായി പോയി. അല്ലേലും ഗൂഗിളും
> ഫേസ്‌ബുക്കും വന്നപ്പോ
> ഇപ്പോഴാര്‍ക്കും മൈക്രോസോഫ്റ്റിനെ വേണ്ട.
>
> > ഇതെല്ലാം ഒരു paid service ആയിരുന്നെങ്കില്‍ ഇതൊക്കെ എത്രപേര്‍
> > ഉപയോഗിക്കുമായിരുന്നു?
>
> അവരേക്കാള്‍ നന്നായി സ്വകാര്യത ഉറപ്പുവരുത്തി സൌജന്യമായിട്ടു് തന്നെ സേവനം
> കൊടുക്കാം.
> കഴിയുന്നവര്‍ മാത്രം പണം കൊടുത്തും സേവനങ്ങള്‍ നടത്താം. loomio.org,
> autistici.org,
> riseup.net, poddery.com ഇവയെല്ലാം paid service അല്ലല്ലോ.
> ലക്ഷക്കണക്കിനാളുകള്‍
> പങ്കെടുക്കുന്ന തൃശ്ശൂര്‍ പൂരത്തിനു് എല്ലാവരും പണം കൊടുക്കാറുണ്ടോ?
>
> > എന്തിന് മിണ്ടണം? ഇതൊരു മഹാപ്രശ്നമായി എനിക്ക് തോന്നാത്തിടത്തോളം കാലം
> > ഞാനിതിനെ എന്തിന് ഒരു ശത്രു ആയി കാണണം?
>
> തീര്‍ച്ചയായും സൂരജ് മിണ്ടേണ്ടതില്ല.
>
> > ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനു പകരം വൈകാരികമായി പ്രതികരിച്ചിട്ടെന്താ
> കാര്യം?
>
> അയ്യോ പാവം സൂരജ് മാത്രം വികാരമില്ലാതെ കാര്യ കാരണ സഹിതം സംസാരിക്കുന്നു.
>
> > അവര്‍ അതില്‍ കാണിക്കുന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ അതിനെ
> > എന്തുകൊണ്ട് വേദവാക്യമാക്കിക്കൂട?
>
> ശരി. ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്നു് വേണ്ടെന്നതു് കൊണ്ടു് മാത്രം പറഞ്ഞതാ.
>
> > അതെ, അതൊരു ദുരവസ്ഥയാണ്. അത്തരം കാര്യങ്ങളെ മുഖം മൂടി ഇല്ലാതെ
> > നേരിടുന്നതിനെ മണ്ടത്തരം എന്നോ ചങ്കൂറ്റം എന്നോ സൌകര്യം പോലെ വിളിക്കാം.
> > എനിക്ക് മുഖം മൂടിയില്ലാതെ പ്രതികരിക്കാനാണ് ഇഷ്ടം.
>
> മണ്ടത്തരം എന്നേ ഞാന്‍ വിളിക്കൂ. കാരണം ഇവിടെ കൈയ്യൂക്കുള്ളവന്‍ തന്നെയാണു്
> കാര്യക്കാരന്‍.
> സ്നഹിക്കുന്നവര്‍ ചുംബിക്കാന്‍ വരുമ്പോള്‍ പോലീസു് പിടിക്കുന്നതും.
> കുറുവടിയുമായി നിയമവ്യവസ്ഥയെ
> പുച്ഛിക്കുന്നവര്‍ സ്വതന്ത്രരായും നടക്കുന്ന നാടാണു്.
>
> നട്ടെല്ലില്ലാത്തവര്‍ക്കും മുഖം മൂടിയുടെ ആവശ്യമില്ല. കാരണം അവരൊരിക്കലും
> കൈയ്യൂക്കുള്ളവരെ
> എതിര്‍ക്കില്ല. കയ്യൂക്കുള്ളവരെ എതിര്‍ക്കാത്തിടത്തോളം സൂരജിനും
> ചങ്കൂറ്റമുണ്ടെന്നു് സ്വയം
> വിശ്വസിക്കാം. ഇപ്പോഴത്തെ power structure നു് സൂരജൊരു എതിരാളിയാണെന്നു്
> തോന്നുന്ന ദിവസം
> വരെ സൂരജിനും നെഞ്ചിലടിച്ചു് ചങ്കൂറ്റം കാണിക്കാന്‍ പറയാം. അല്ലെങ്കില്‍
> മദനിയേയോ ബിനായക്
> സെന്നിനേയോ ഇറോം ശര്‍മ്മിളയേയോ പേരറിയാത്ത എത്രയോ വിചാരണത്തടവുകാരെയോ പോലെ
> ജയിലില്‍
> കിടക്കാം.
>
> > ഇതൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം എന്നല്ലാതെ എന്താകാര്യമുള്ളത്?
>
> തീര്‍ച്ചയായും. സ്വതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതല്ല. freedom is not cheap.
>
> > ആശുപത്രീലോ ഹോട്ടലിലോ പോയാല്‍ ഇതുംകൊണ്ട് ബില്ല് മാറികിട്ടില്ലല്ലോ?
> > ഗുഗിള്‍ മാപ്പുപയോഗിച്ച് കാറോടിച്ചാല്‍ ഒരു പക്ഷേ അത്രേം പെട്രോള്‍
> > ലാഭിക്കാന്‍ പറ്റിയേക്കും.
>
> പറ്റിയേക്കാം.
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/4a9db74d/attachment-0001.htm>


More information about the discuss mailing list