[smc-discuss] Facebook and Google spy on you

Anivar Aravind anivar.aravind at gmail.com
Thu Nov 6 08:18:39 PST 2014


2014-11-06 14:07 GMT+05:30 Pirate Praveen <praveen at onenetbeyond.org>:

> On Thursday 06 November 2014 08:10 AM, Anivar Aravind wrote:
> > ഈയിടെയായി സ്വകാര്യതയേയും സ്വാതന്ത്ര്യത്തെയും പ്രവീണ്‍ വല്ലാതെ
> കൂട്ടിക്കുഴയ്ക്കുന്നുണ്ട് .
>
> ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷനു് ആവിഷ്കാര സ്വാതന്ത്ര്യം, സ്വകാര്യത എന്നീ
> തലങ്ങളുണ്ടു്. ഇതിന്റെ
> രണ്ടിന്റേം സാങ്കേതിക വശമായി സ്വതന്ത്ര സോഫ്റ്റ്‌വെയറും വരുന്നുണ്ടു്. എല്ലാ
> വിഷയങ്ങളും ഒന്നിച്ചു്
> വരുമന്നതു് കൊണ്ടാണു് പലപ്പോഴും ഒരു വശം മാത്രമായി പറയാന്‍ പറ്റാത്തതു്.
>

വ്യക്തമാക്കിയതിനു നന്ദി .  യോജിക്കുന്നു . പക്ഷേ രണ്ടും കഴിഞ്ഞമെയിലിലേതുപോലെ
കൂട്ടിക്കുഴയ്ക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു . മറ്റൊന്നുകൂടി പറയട്ടെ
പ്രവീണ്‍ മിക്കപ്പോഴും ആശയപ്രകാശനത്തിന്റെ വിശാലമേഖലകളെ ഇന്റര്‍നെറ്റ്
വഴിയുള്ളതു മാത്രമായും പിന്നെ അടുത്തപടിയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വഴി
മാത്രമുള്ളതാക്കുന്നു എന്നും എനിക്കു തോന്നിയിട്ടുണ്ട് . എന്റെ തോന്നലാവാം
എങ്കിലും . ഒരു വ്യക്തി അയാളുടെ പിയര്‍ സുഹൃത്തുക്കളോട് സംവദിക്കുന്നതാണല്ലോ
ആശയപ്രകാശനം . നമുക്കിതു പടിപടിയായി നോക്കാം . ഒരു സംവേദനത്തിനു്
അതിനാദ്യപടിയായി വേണ്ടതു്   പിയര്‍ സൌഹൃദങ്ങളാണു് (P2P) .  അവരുമായി
സംവദിക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ മുന്നിലാണ് ഇന്റര്‍നെറ്റും ടെലഫോണും
നേരിട്ടുള്ള മീറ്റീങ്ങുകളും എല്ലാം കടന്നുവരുന്നതു് .

ഇതിനെ സാങ്കേതികമായി നോക്കിക്കാണുകയാണെങ്കില്‍ ഈ സംവദിക്കാനുള്ള മാര്‍ഗ്ഗം
എന്തെന്നതു് വ്യക്തമായ റിക്വയര്‍മെന്റ് അനാലിസിസ്സിനു പുറത്തുനടക്കുന്ന
കാര്യമാണു്.

1.  ആ പിയറുകള്‍ക്കു പൊതുവായ സംവേദ മാധ്യമത്തിന്റെ  ലഭ്യത  (ഉദാ. ഫോണ്‍
സംഭാഷണമാണ് റിക്വയര്‍മെന്റെങ്കില്‍  മൊബൈലില്ലാത്ത ആളെ വീട്ടിനു
പുറത്താണെങ്കില്‍ ലാന്‍ഡ് ഫോണില്‍ കിട്ടില്ല. അപ്പോള്‍ സംവേദന സാധ്യത ആ
വ്യക്തി വീട്ടിലുള്ള സമയം എന്നതിലേയ്ക്ക് ചുരുങ്ങുന്നു,
2. സംവദിക്കാനുള്ള വിഷയത്തിന്റെ സ്വഭാവം . (ചില കാര്യങ്ങള്‍ക്ക് കൂട്ടങ്ങള്‍
യോജിക്കില്ല.  "കൂട്ടായ്മ"കള്‍ (അതായത് പൊതുവായ ഒരു താല്പര്യത്തിനു
പുറത്തുള്ളവരുടെ സംഘം ചേരല്‍) വേണ്ടിവരും . ചിലപ്പോള്‍ പങ്കാളിത്തങ്ങള്‍
ഉറപ്പാക്കേണ്ടിവരും അങ്ങനെയങ്ങനെ)
3. സംവേദനത്തിന്റെ  ചിലവ് (affordability)
4. കൈമാറുന്ന വിവരങ്ങളുടെ  സുരക്ഷ (Trusted peers, Trust factor of
communication medium തുടങ്ങിയുള്ളതൊക്കെ ഇതിനുള്ളില്‍ വരും )

ഒരാള്‍ ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷനുപയോഗിക്കുമ്പോഴും അയാളുടെ തിരഞ്ഞെടുപ്പ്
ഈ വിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും . മിസ്സായിട്ടുണ്ടെങ്കില്‍
കൂട്ടിച്ചേര്‍ക്കൂ .

ഒപ്പം ടെക്നോളജികളുടെ സാമൂഹ്യമായ മാനം കൂടി കണക്കു കൂട്ടേണ്ടതാണു്.
എന്തിനാണു സോഷ്യല്‍ വെബ് ഉദയം കൊണ്ടതു് . ട്രിപോഡിന്റെയും ഗ്ലോബല്‍
വോയ്സസ്സിന്റെയും ഒക്കെ സ്ഥാപകനായ ഏതന്‍ സുക്കര്‍മാന്‍ അദ്ദേഹത്തിന്റെ
ക്യൂട്ട് കാറ്റ് തിയറി ഓഫ് ഡിജിറ്റല്‍ ആക്റ്റിവിസം എന്ന പേപ്പറില്‍
പറയുന്നതു്  വെബ് ആദ്യകാലത്ത് റിസര്ച്ച് പേപ്പറുകള്‍
പങ്കുവെയ്ക്കാനുള്ളതായിരുന്നെങ്കില്‍ സോഷ്യല്‍ വെബ്ബും സോഷ്യല്‍
നെറ്റ്‌വര്‍ക്കുകളും ഉദയം കൊള്ളുന്നതു് ഇന്റര്‍നെറ്റ് ഭംഗിയുള്ള പൂച്ചകളുടെയും
പട്ടികളുടേയും കുട്ടികളുടേയും ഒക്കെ പടങ്ങള്‍ പങ്കുവെക്കുന്നതു കണ്ട് അവ
പങ്കുവെക്കാന്‍ കൂടി സഹായിക്കുന്ന പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കുക എന്ന
ആശയത്തിന്റെ ഫലമായാണെന്നാണു്. പൂച്ചപ്പടങ്ങള്‍ കൈമാറാനുണ്ടക്കിയ
സാങ്കേതികവിദ്യകള്‍  ഡിജിറ്റല്‍ ആക്റ്റിവിസത്തെ സഹായിച്ചതെങ്ങനെ എന്നും
അദ്ദേഹം വ്യക്തമാക്കുന്നു .
പൂച്ചപ്പടങ്ങള്‍ അടക്കം നിരവധി യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍
കൈമാറാനുണ്ടാക്കിയ പ്ലാറ്റ്ഫോമുകള്‍  ആക്റ്റിവിസത്തിനുപയോഗിക്കുക  വഴി ആ
പ്ലാറ്റ്ഫോമിനെ അടച്ചുപൂട്ടാനുള്ള ഏതു ഗവണ്‍മെന്റ് ശ്രമവും കൂടുതല്‍
എതിര്‍പ്പുകള്‍ നേരിടും എന്നതിനാല്‍ ആക്റ്റിവിസത്തിനു മാത്രമുള്ള
പ്ലാറ്റ്ഫോമുകളേക്കാള്‍ ഉപകാരപ്രദമായി മാറി എന്നാണു് അദ്ദേഹത്തിന്റെ നിരീക്ഷണം
.
https://en.wikipedia.org/wiki/Cute_cat_theory_of_digital_activism

സ്വകാര്യത+ സ്വതന്ത്രസോഫ്റ്റ്‌വെയര്‍  എന്ന രീതിയില്‍ നിര്‍മിക്കപ്പെട്ട
ഫെഡറേറ്റഡ് നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന സ്വാതന്ത്ര്യം അറിയാതെയല്ല
ഇതുപറയുന്നതു്. അവ സാങ്കേതിക സാധ്യതയായിരിക്കുമ്പോള്‍ തന്നെ
കമ്മ്യൂണിക്കേഷനുകളെ സംവേദന സാധ്യതകളെ വളരെ കറുപ്പും വെളുപ്പുമായി നമ്മള്‍
നോക്കിപ്പോവരുതു് എന്നതുകൊണ്ടുകൂടിയാണു്.




>
> > തികച്ചും വ്യത്യസ്തമായ പരസ്പര ബന്ധം അധികമില്ലാത്ത രണ്ടു ആശയങ്ങളാണ്
> സ്വാതന്ത്ര്യവും സ്വകാര്യതയും  .
> > ആദ്യം ഡെഫനിഷനുകള്‍ തന്നെയാവട്ടെ,
> > Privacy is the ability of an individual or group to seclude themselves,
> > or information about themselves, and thereby express themselves
> selectively
> >
> > The right to privacy is our right to keep a domain around us, which
> > includes all those things that are part of us, such as our body, home,
> > property, thoughts, feelings, secrets and identity. The right to privacy
> > gives us the ability to choose which parts in this domain can be
> > accessed by others, and to control the extent, manner and timing of the
> > use of those parts we choose to disclose
>
> Freedom of speech, Freedom of thought എന്നിവയുടെ ഒരു അവശ്യ ഘടകമാണു്
> Privacy.
>

Freedom of speech and Privacy are 2 different rights  . ഇവ രണ്ടും തമ്മില്‍
കാര്യമായ ഓവര്‍ ലാപ്പിങ്ങ് ഇല്ല . ഒന്നു മറ്റൊന്നിന്റെ പ്രാധാന്യം
കുറയ്ക്കുന്നില്ല. രണ്ടും പരസ്പര ബന്ധിതമായ രണ്ടു വ്യത്യസ്ത ആശയങ്ങളായിരിക്കെ
ഒന്നു മറ്റൊന്നിന്റെ അവശ്യഘടകമാണെന്നു പ്രവീണ്‍ കരുതുന്നതു് എന്തുകൊണ്ടാണെന്നു
മനസ്സിലായില്ല


യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍റൈറ്റ്സ് പ്രൈവസിയെപ്പറ്റി പറയുന്നതു്
ആര്‍ട്ടിക്കിള്‍ 12 ലാണ് . അതിവിടെ

Article 12.

No one shall be subjected to arbitrary interference with his privacy,
family, home or correspondence, nor to attacks upon his honour and
reputation. Everyone has the right to the protection of the law against
such interference or attacks.


ഫ്രീഡം ഓഫ് സ്പീച്ചിനെപ്പറ്റി ഇങ്ങനെ പറയുന്നു

Article 19.

Everyone has the right to freedom of opinion and expression; this right
includes freedom to hold opinions without interference and to seek, receive
and impart information and ideas through any media and regardless of
frontiers.

സ്വകാര്യത  ഏതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുന്നെങ്കില്‍
അത് ഡിഗ്നിറ്റി വഴിയാണു്. സര്‍വൈലന്‍സും സ്വകാര്യതാലംഘനങ്ങളും  ഒരാള്‍ക്കുള്ള
മതിപ്പിനെ ബാധിക്കുകയും അവരുടെ അവസരങ്ങളെ കുറയ്ക്കുകയും ചെയ്യും . അതു
സ്വാതന്ത്ര്യങ്ങളുടെ ലംഘനമാവാം .


>
> When mass surveillance take away privacy it affects freedom and thought
> and free speech.
>
> > ഏതു് വിവരങ്ങള്‍ എവിടെ വെളിപ്പെടുത്തണമെന്നതു് ഓരോ വ്യക്തിയും  അവരുടെ ഒരു
> സോഷ്യല്‍
> > എന്‍ഗേജ്മെന്റ് പ്രൊസസ്സിന്റെ ഭാഗമായി തീരുമാനിക്കുന്നതാണു്. അതിന്റെ
> പൂര്‍ണ്ണ അധികാരം
> > വ്യക്തിക്കുമാണു്.
>
> തീര്‍ച്ചയായും ആ പ്രസസ്സിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനുള്ള ശ്രമമാണു് ഈ
> ചര്‍ച്ചകളിലൂടെ.
> മീഡിയയിലൂടേയും കൂട്ടുകാരിലൂടേയും ഉള്ള ഇന്‍ഫ്ലുവന്‍സ് ഒരു ഭാഗത്തുണ്ടല്ലോ. ആ
> തീരുമാനങ്ങളുടെ ഫലം
> കൂടി അറിയണമല്ലോ.
>


ആ പ്രൊസസ് എങ്ങനെയാണു പ്രവീണ്‍ ഇന്‍ഫ്ലുവന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതു് ?
മോറല്‍ പോലീസിങ്ങിന്റെ വഴി ഫലം കാണില്ല .  അതേ സമയം സംവേദനത്തിനുള്ള
കമ്മ്യൂണിക്കേഷനില്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കലില്‍ സ്വാതന്ത്ര്യവും
സ്വകാര്യതയും ഒരു പരാമീറ്റര്‍ ആക്കുക എന്നതില്‍കൂടുതലായി എന്താണു ഇതില്‍
ചെയ്യാനുള്ളതു്. നിങ്ങളുടെ കമ്മ്യൂണിക്കേഷന്‍ സാധ്യതകളുടേയും ആ സംവേദനം
ഉണ്ടാക്കുന്ന എല്ലാ ഗുണഫലങ്ങളും ഉപേക്ഷിച്ച് സ്വതന്ത്രപ്ലാറ്റ്ഫോമുകള്‍
മാത്രമേ ഉപയോഗിച്ച് ഒതുങ്ങിക്കൂടണമെന്നോ ? മറ്റൊരാളെ ഒരു
സ്വതന്ത്രനെറ്റ്വര്‍ക്കില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഒരു കമ്മ്യൂണിക്കേഷന്‍
സാധ്യമാവൂ . ആ കൊണ്ടുവരലിനു കമ്മ്യൂണിക്കേഷന്‍ വേണം .  ഞാന്‍ ടെക്നോളജി
മനുഷ്യനെ ഷേപ്പ് ചെയ്യുന്നില്ലെന്നും മറിച്ച് മനുഷ്യനു് ടെക്നോളജികളെ ഷേപ്പ്
ചെയ്യാനും നിയന്ത്രിക്കാനും ഉള്ള ബുദ്ധിയും യുക്തിയും ഉണ്ടെന്നു
വിശ്വസിക്കുന്ന ഒരാണു്.  സെര്‍വറുകളിലും കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പുകളിലും
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൊണ്ടുവരുന്നതുപോലെയല്ല ഇതു്.  അവിടെ മറ്റോരാളില്ല .
ഇവിടെ നിങ്ങള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട മറ്റൊരാളുണ്ട് . അല്ലെങ്കില്‍
ആളുകളുണ്ട് .  നിങ്ങളെ കോണ്ടാക്റ്റ് ചെയ്യല്‍ മറ്റൂള്ളവരുടെ ആവശ്യമാവുന്നത്ര
നിങ്ങള്‍ പ്രശസ്തനല്ലെങ്കില്‍ നഷ്ടം നിങ്ങളുടേതു മാത്രമാണു്. നഷ്ടപ്പെടുക
നിങ്ങളുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത പബ്ലിക് ഇന്ററാക്ഷനുകളുടെയും  പിയര്‍
ഇന്ററാക്ഷനുകളുടെയും  റീച്ചും എന്‍ഗേജ്മെന്റുമാണ് . ആ വില കൊടുക്കുന്നതു
നിങ്ങളും .  അതിനാല്‍ ഏതുമാറ്റവും പതുക്കെ നിങ്ങളുടെ പിയര്‍ സര്‍ക്കിളുകളെ
സ്വതന്ത്രനെറ്റ്വര്‍ക്കുകളീലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ
സാധ്യമാകൂ . ഡ്യുവല്‍ ബൂട്ടിലേക്കും പിന്നെ സ്വതന്ത്രസോഫ്റ്റ്‌വെയറിലോട്ടും
ഒരാളെ മാറ്റുന്നപോലെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണിതു്. തിരക്കുപിടിക്കല്‍
ബേണൌട്ട് മാത്രമേ ഉണ്ടാക്കൂ .





>
> > ഇതിലെ സോഫ്റ്റ്വെയര്‍ ഭാഗം കടന്നുവരുന്നത്  networked computer databases
> ന്റെ
> > കാര്യത്തില്‍ മാത്രമാണു്.  വിവരങ്ങള്‍ ശേഖരിക്കുകയും ഇപയോഗിക്കുകയും
> കൈമാറുകയും ചെയ്യുന്ന
> > ഇത്തരം സിസ്റ്റങ്ങള്‍ , അവയ്ക്കുമുകളില്‍ വ്യക്തികള്‍ക്കു
> നിയന്ത്രണമില്ലെങ്കില്‍ സ്വകാര്യതയുടെ
> > ഭാഗമായ  ഡാറ്റാ പ്രൊട്ടക്ഷന്‍ എന്ന അവകാശത്തിനു വെല്ലുവിളിയാവുന്നുണ്ട് .
> (ശ്രദ്ധിക്കുക
> > സ്വകാര്യതയ്ക്കല്ല , സ്വകാര്യതയുടെ ഭാഗമായ ഡാറ്റാ പ്രൊട്ടക്ഷന്‍
> അവകാശങ്ങള്‍ക്കു മാത്രം)
>
> Its not only about data protection, but about mass surveillance and even
> influencing our thoughts like the facebook mood swing experiments.
>
> These companies are having a huge power over a vast population. It is
> about dependence too.
>
> You missed about the big issue of censorship too.
>


സെന്‍സര്‍ഷിപ്പും സര്‍വൈലന്‍സും കുത്തകപ്ലാറ്റ്ഫോമുകള്‍ക്കുവരുന്ന
സ്വീകാര്യതയും വിഷയം തന്നെയാണു്.  എന്നാല്‍  ഇതില്‍ സ്വകാര്യതയും
സ്വാതന്ത്ര്യവും എന്ന ഫ്രെയിമിലുള്ള പ്രവീണിന്റെ കഴിഞ്ഞ മെയിലിനുള്ള
മറുപടിയില്‍  ഇതില്‍ സര്‍വൈലന്‍സ് ഒഴിച്ചുള്ളവ കടന്നു വരേണ്ടതില്ല.  ഈ
ഫ്രെയിമില്‍ സര്‍വൈലന്‍സ് ആകട്ടെ ഡാറ്റാ പ്രൊട്ടക്ഷന്‍ നഷ്ടമാകുന്നതിനോടു
ചേര്‍ന്നാണു നില്‍ക്കുന്നതും .


ഈ ഓരോ ഇടങ്ങളിലും പറയുന്നതെന്ത് എന്നതും അതില്‍  അതില്‍ സ്വകാര്യവിവരങ്ങള്‍
വെളിപ്പെടുത്തേണ്ടതുണ്ടോ എന്നതും അളവ് എത്രത്തോളം എന്നതും ഓരോരുത്തരുടെയും
രാഷ്ട്രീയ ചോയ്സാണു്.
ആ സ്വകാര്യതാമാനം ഓരോ വ്യക്തിയുമാണു്  തീരുമാനിക്കുന്നതു് . ഫേസ്ബുക്ക്
ഉപയോഗിക്കുന്നോ അതോ ഡയ്സ്പോറ മാത്രം  ഉപയോഗിക്കുന്നോ എന്നതിനേക്കാള്‍ എനിക്കു
പ്രാധാന്യം തോന്നുന്ന ചോദ്യം  ഫേസ്ബുക്ക് ആപ്പും മെസഞ്ചര്‍ ആപ്പും മൊബൈലില്‍
ഇന്‍സ്റ്റാള്‍ ചെയ്യുന്നോ  അതോ  ഇവ ബ്രൌസറില്‍ മാത്രം ഉപയോഗിക്കുന്നോ അതോ
പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നോ എന്നതാണു്. മൊബൈലില്‍ ഇവ , പ്രത്യേകിച്ചും
മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ പങ്കുവെക്കുന്ന
വിവരങ്ങള്‍ വളരെക്കൂടുതലാണ് . സയനജന്‍മോഡ് ഉപയോഗിക്കുന്നോ അതോ ആന്‍ഡ്രോയിഡ്
സ്റ്റോക്ക് റോം ഉപയോഗിക്കുന്നോ , ലൊക്കേഷന്‍ സെറ്റിങ്ങ്സ് ആന്‍ഡ്രോയിഡ്
മൊബൈലില്‍ ഹൈ അക്യുറസി മോഡില്‍ ആണൊ ഡിവൈസ് ഡിപ്പന്റന്റ് ആണോ തുടങ്ങിയ  ഒട്ടേറെ
ചോദ്യങ്ങള്‍ക്ക് ശേഷം മാത്രമേ എന്നെ സംബന്ധിച്ച് സ്വകാര്യത വിഷയത്തില്‍
ഡയസ്പോറ ഉപയോഗിക്കുന്നോ ഫേസ്ബുക്ക് ഉപയോഗിക്കുന്നോ ഗൂഗിള്‍പ്ലസ്
ഉപയോഗിക്കുന്നോ എന്ന ചോദ്യം വരുന്നുള്ളൂ . ഇത് യൂസര്‍ബേസിനെയും ഈ
പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തെയും കൂടി കണക്കാക്കിത്തന്നെയാണു് എന്നതിനാല്‍
പ്രവീണ്‍ ഈ ചോദ്യങ്ങളോട് വിയോജിക്കുമായിരിക്കും .ആ സ്വാതന്ത്ര്യത്തെ
അംഗീകരിച്ചുകൊണ്ടുതന്നെ ഇത്രയും പറയാതെവയ്യ.  മൂഡ് സ്വിങ്ങ്
എക്സ്പരിമെന്റിനെതിരായി  100-110 ദിവസം ഫേസ്ബുക്കില്‍ നിന്നു
വിട്ടുനില്‍ക്കുകയായിരുന്നു . ഇപ്പോള്‍ തിരിച്ചുകയറിയതേ ഉള്ളൂ.
http://99daysoffreedom.com/



>
> > ഡയസ്പോറ അടക്കമുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങള്‍ ഈ ചെറിയ
> ഇടത്തിലാണ് നില്‍ക്കുന്നതു് ,
> > വ്യക്തികള്‍ക്ക് ആ സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തിലൂടെ പങ്കുവെക്കുന്ന
> വിവരങ്ങള്‍ ആര്‍ക്കു പങ്കുവെക്കുന്നു
> > വെന്നുറപ്പാക്കുകയും ആ വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കഴിയുക
> എന്നതിലപ്പുറമൊന്നും അവ
> > ചെയ്യുന്നില്ല. വ്യക്തികള്‍ക്ക് എന്ത് എവിടെ പറയണമെന്ന അവകാശം ഈ
> സോഫ്റ്റ്‌വെയര്‍
> > സിസ്റ്റങ്ങള്‍ക്കു പുറത്താണു് നിലനില്‍ക്കുന്നതെന്നും ഓര്‍ക്കുക . എല്ലാ
> കമ്മ്യൂണിക്കേഷനും
> > സോഫ്റ്റ്‌വെയറില്‍ക്കൂടെ മാത്രമാക്കണമെന്നുമില്ല . ഞാന്‍ ബഹുമാനിക്കുന്നതു്
> വ്യക്തികള്‍ക്ക് എന്തു
> > എവിടെ പറയണമെന്നു സ്വയം തീരുമാനിക്കുവാനുള്ള വിവേകത്തേയും ചിന്താശേഷിയെയും
> ആണു്. ഒരു
> > സോഫ്റ്റ്‌വെയറോ വെബ്‌സൈറ്റോ അധിഷ്ഠിതമായി ഷേപ്പ് ചെയ്യേണ്ട ഒന്നല്ല അതു് .
> ഡാറ്റാപ്രൊട്ടക്ഷന്‍
> > വേണ്ടിടത്ത് ഉപയോഗിക്കാമെന്നല്ലാതെ.
>
> അനിവര്‍ ഈ പ്രശ്നത്തെ ചുരുക്കിക്കാണുകയാണു്. Diaspora is not just about free
> software
> or individual privacy, but about free communication infrastructures too,
> where communities take charge of their communication need without
> corporate dependence, control or censorship.
>
>
യോജിക്കുന്നു . എന്റെ വിഷയം സോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങളല്ല. സ്വകാര്യതയും
സംവേദനവും  എന്ന വലിയ വിഷയത്തെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളീലേയ്ക്കും പിന്നെ
സ്വതന്ത്രസോഷ്യല്‍നെറ്റ്വര്‍ക്കുകളീലേയ്ക്കും മാത്രം ഒതുക്കുന്നതാണു്. ഒപ്പം
സ്വാതന്ത്ര്യവും സ്വകാര്യതയും ആശയങ്ങളുടെ ക്ലാരിറ്റിയില്ലാതെ
കൂട്ടിക്കുഴയ്ക്കുന്നതും  . ആ വലിയ ഫ്രെയിമില്‍  ഡയസ്പോറ വരുന്നതു് ഡാറ്റ
പ്രൊട്ടക്ഷനും ഞാന്‍ വിട്ടുപോയ സ്വതന്ത്ര കമ്മ്യൂണിക്കേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന ആശയവുമായി ബന്ധപ്പെട്ടുതന്നെയാണു്. ആ പ്രാധാന്യം
തിരിച്ചറിയുന്നുമുണ്ട് , എന്നെ സംബന്ധിച്ച് ഇമെയിലാണു് ഏറ്റവും സൌകര്യപ്രദമായ
മാധ്യമം , അതുകഴിഞ്ഞേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വരുന്നുള്ളൂ .
ഡയസ്പോറയില്‍ എനിക്കു ഇമെയില്‍ ബന്ധമുള്ളവരേ ഉള്ളൂ എന്നതിനാല്‍ എനിക്കതിന്റെ
ആവശ്യം എന്റെ സംവേദനത്തിനായി വരുന്നില്ല




>
> > ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെയും അടിത്തറ സ്വകാര്യത ആണെന്നതു് ഒരു
> തെറ്റായ കാഴ്ചപ്പാടാണു്.
>
> അനിവറിനു് വിയോജിക്കാം
>

വിയോജിക്കുന്നു


>
> > ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള ഒരു വ്യവസ്ഥിതിയില്‍ ലഭ്യമാകുന്ന ഒരു
> അവകാശമാണു് സ്വകാര്യത
> > എന്നാണെന്റെ പക്ഷം. (ഇന്ത്യയില്‍ റൈറ്റ് ടു ലൈഫിന്റെ അടിയില്‍ വരുന്ന ഒരു
> വിശദീകരണം
> > മാത്രമാണു് സ്വകാര്യത എന്നും ഒരു പ്രത്യേകസ്വകാര്യത നിയമം ഇതുവരെ ഇല്ല
> എന്നതും കൂടി
> > കൂട്ടിവായിക്കുക ) ജനാധിപത്യസമൂഹത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നതു് വലിയ
> പ്രശ്നം തന്നെയാണു്.
> > എന്നാല്‍ സ്വകാര്യത നിലനില്‍ക്കുന്നതു് വ്യക്തികളുടെ ഒരവകാശമായാണു്. ഒരു
> സോഫ്റ്റ്‌വെയര്‍
> > ഫീച്ചറായല്ല  എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട് .
> >
>
> censorship, mass surveillance, corporate dependence എന്നിവ ഒഴിവാക്കിയ
> വികലമായ കാഴ്ചപ്പാടാണു് അനിവറിന്റേതു് എന്നാണു് എന്റെ അഭിപ്രായം.
>

വിലയിരുത്തലിനെ മാനിക്കുനു, ഈ വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാടുകള്‍
എനിയ്ക്കുണ്ട്, ഒപ്പം ഈ വിഷയങ്ങളെ ആശയവ്യക്തതയോടെ സമീപിക്കാന്‍
ശ്രമിക്കാറുമുണ്ട് . അതിനാല്‍ തന്നെയാണു് സ്വാതന്ത്ര്യവും സ്വകാര്യതയും
വ്യക്തതയില്ലാതെ കൂട്ടിക്കുഴച്ച മെയിലിനോട് പ്രതികരിച്ചതും . എന്റെ ധാരണ
വികലമാണെന്നു പറയാന്‍ സെന്‍സര്‍ഷിപ്പിനെക്കുറിച്ചോ മാസ്
സര്‍വൈലന്‍സിനെക്കുറിച്ചോ കോര്‍പ്പറേറ്റ് ഡിപ്പന്‍ഡന്‍സിനെപ്പറ്റിയോ ഞാന്‍
ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ .

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/b4173cce/attachment-0001.htm>


More information about the discuss mailing list