[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Thu Nov 6 06:38:59 PST 2014


2014, നവംബർ 6 3:37 PM നു, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:
> എനിക്ക് ശരിക്കും താൽപ്പര്യമുണ്ട്. പക്ഷെ കുറേ ചോദ്യങ്ങൾ കൂടി ഇനിയും സൂരജ്
> ചോദിക്കട്ടെ, അതിന് കണിശമായ ഉത്തരങ്ങൾ പ്രവീണിൽ നിന്നും പ്രതീക്ഷിക്കുന്നു.

നിങ്ങളെന്നെ ട്രോളാക്കും.... :-)

എന്തായാലും ഇവിടെ ഒരു യാഥാര്‍ത്ഥ്യവും, ഒരു പ്രായോഗികതയും ഒരു സ്വപ്നവും
ഉണ്ട്. ഇതിനിടയിലൂടെ എങ്ങനെ തട്ടാതെ ഒടിയാതെ കടന്നു പോവാന്‍ പറ്റും
എന്നുള്ള അന്വേഷണം ആയിരുന്നു. തല്കാലം എന്റെ ചോദ്യങ്ങള്‍ അവസാനിച്ചു.

മനുഷ്യനുണ്ടായ കാലം തൊട്ടുള്ള ചില തമാശകളാണ് വേശ്യാവൃത്തിയും ചാരപ്പണിയും
ഒക്കെ. എന്നാലും ഇന്നും പൊതുസമൂഹത്തില്‍ ഇവരണ്ടും അംഗീകരിക്കാന്‍
പറ്റാത്ത ഒന്നാണ്. എന്നാലോ ഓരോരുത്തര്‍ക്കും അതിന്റെ പങ്ക് പറ്റണം താനും.
ഇതൊരു സാമൂഹികമായ യാഥാര്‍ത്ഥ്യമാണ്. കേവലം സ്വതന്ത്രസോഫ്റ്റ്‍വെയര്‍
പ്രചരിപ്പിക്കുക വഴി നമുക്ക് ഇന്ന് ചെയ്യാന്‍ കഴിയുന്നതിന്
പരിമിതിയുണ്ട്. എന്നാലും അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പോലെ നമുക്ക്
ആവുന്നത് നമുക്ക് ചെയ്യാം.

എനിക്ക് തോന്നുന്നു SMC-ക്കും സ്വകാര്യതയെ കുറിച്ച് ഒരു നിലപാട്
ഉണ്ടാവുന്നത് നല്ലതായിരിക്കും എന്നാണ്. എല്ലാ അംഗങ്ങളും പാലിക്കാനല്ല,
പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ
നിലപാടുകളില്‍ നിന്ന് ചെയ്യാം. പ്രത്യേകിച്ച് official announcement
എവിടെ എങ്ങനെ അവതരിപ്പിക്കണം, ലിസ്റ്റിലെ email വിലാസങ്ങള്‍ എങ്ങനെ
കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്. ഇപ്പോ ലിസ്റ്റിലേക്ക്
കത്തയക്കുന്ന ആരുടെ email-വിലാസവും പരസ്യമായി ലഭ്യമാണ്. അതുപോലെ
ഉപയോക്താക്കള്‍ക്കായി ഒരു സ്വകാര്യതാ നിര്‍ദ്ദേശവും
ഉള്‍പ്പെടുത്താവുന്നതാണ്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list