[smc-discuss] ഫോണ്ട് ഡെവലോപ്മെന്റ്റ്‌

Shameer Kallikoottam Purayil shameeryou at gmail.com
Sun Nov 2 23:44:34 PST 2014


 ചുമ്മാ ഫോണ്ട്  ഡെവലോപ്മെന്റ്റ്‌ പഠിക്കാൻ വേണ്ടി ഒരു ഫോണ്ട് ഉണ്ടാക്കി
നോക്കി..

ഐ എസ് എം പാക്കേജിന്റെ കൂടെ ഉള്ള ML-KV-Rimna Medium ഫോണ്ട് ഞാൻ മീര
ഫോണ്ടിന്റെ ടേബിൾ വെച്ച് unicode ഫോണ്ട് ആക്കി മാറ്റി.. ഒറിജിനൽ ഫോണ്ടിന്റെ
ആളെ കണ്ടുപിടികാത്തത് കൊണ്ടും കോപ്പി റൈറ്റ് ലഘനം ആവുന്നത് കൊണ്ടും  ഫോണ്ട്
പ്രസിദ്ധികരിച്ചിട്ടില്ല..

ഏകദേശം 1200 ളം ഗ്ലിഫ്സ് ഉണ്ട് ഇത്.. 4 മാസത്തിൽ കൂടുതൽ വേണ്ടി വന്നു ഇത്
പൂർത്തിയാക്കാൻ ..
 ഇല്ലുസ്ട്രടോർ  ഫോണ്ട് സ്റ്റുഡിയോ  ഫോണ്ട് എഡിറ്ററും ഉപയോഗിചണ് ഇത്
ഉണ്ടാക്കിയത്..

വീരാൻ കുട്ടി എന്നു പേരുള്ള ഒരാളാണ് ഈ ഫോണ്ടിന്റെ ഡെവലപ്പർ .. ആരെങ്കിലും ഈ
വ്യക്തിയെ അറിയുമെങ്കിൽ ആ വ്യക്തിയെ ബന്ധപെടാൻ ഉള്ള   എന്തെങ്കിലും
വിശദാംശങ്ങള്‍ എന്നെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..

ഈ ഫോണ്ട് അയാളുടെ സമ്മതം ഇല്ലാതെ പ്രസിദ്ധികരിക്കുന്നത് കൊണ്ട് എന്തേലും
പ്രശ്നങ്ങൾ ഉണ്ടോ ?

ഫോണ്ട്  ഡെവലോപ്മെന്റ്റ്‌ കൂടുതൽ പഠിക്കാൻ താല്പര്യവും ഉണ്ട്.. അതിനു പറ്റുന്ന
സഹായം ചെയ്യാൻ പറ്റുന്നവർ എന്നെ അറിയിക്കണം..

ഒരു ഫോണ്ട് ഉണ്ടാക്കുന്നതിന്റെ എല്ലാ വശങ്ങളും എനിക്ക് അറിയില്ല. ഭാവിയിൽ
പുതിയ ചില unicode ഫോണ്ടുകൾ നിർമിക്കാൻ ഉള്ള ചില ആശയങ്ങൾ എന്റെ മനസ്സിൽ
ഉണ്ട്.. അതിനു ഗുണകരമാവുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം എന്നും
അഭ്യര്ത്തിക്കുന്നു
-- 
Shameer K.P.
Abu Dhabi - U.A.E
050 - 1162879
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141103/b1f11646/attachment-0001.htm>


More information about the discuss mailing list