[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Thu Nov 6 10:25:48 PST 2014


On Thursday 06 November 2014 09:48 PM, Anivar Aravind wrote:
> വ്യക്തമാക്കിയതിനു നന്ദി .  യോജിക്കുന്നു . പക്ഷേ രണ്ടും കഴിഞ്ഞമെയിലിലേതുപോലെ
> കൂട്ടിക്കുഴയ്ക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു . മറ്റൊന്നുകൂടി പറയട്ടെ പ്രവീണ്‍ മിക്കപ്പോഴും
> ആശയപ്രകാശനത്തിന്റെ വിശാലമേഖലകളെ ഇന്റര്‍നെറ്റ് വഴിയുള്ളതു മാത്രമായും പിന്നെ
> അടുത്തപടിയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വഴി മാത്രമുള്ളതാക്കുന്നു എന്നും എനിക്കു തോന്നിയിട്ടുണ്ട് .

ഇന്റര്‍നെറ്റ് വഴിയുള്ളവ സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ മാത്രമാകണം എന്നാണു് ലക്ഷ്യം.

> എന്റെ തോന്നലാവാം  എങ്കിലും . ഒരു വ്യക്തി അയാളുടെ പിയര്‍ സുഹൃത്തുക്കളോട് സംവദിക്കുന്നതാണല്ലോ
> ആശയപ്രകാശനം . നമുക്കിതു പടിപടിയായി നോക്കാം . ഒരു സംവേദനത്തിനു് അതിനാദ്യപടിയായി
> വേണ്ടതു്   പിയര്‍ സൌഹൃദങ്ങളാണു് (P2P) .  അവരുമായി സംവദിക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ മുന്നിലാണ്
> ഇന്റര്‍നെറ്റും ടെലഫോണും നേരിട്ടുള്ള മീറ്റീങ്ങുകളും എല്ലാം കടന്നുവരുന്നതു് .

പക്ഷേ ഇവിടെ പ്രധാന വിഷയം ഇന്റര്‍നെറ്റിലൂടെയുള്ള സംവാദങ്ങളാണു്.

> ഇതിനെ സാങ്കേതികമായി നോക്കിക്കാണുകയാണെങ്കില്‍ ഈ സംവദിക്കാനുള്ള മാര്‍ഗ്ഗം എന്തെന്നതു്
> വ്യക്തമായ റിക്വയര്‍മെന്റ് അനാലിസിസ്സിനു പുറത്തുനടക്കുന്ന കാര്യമാണു്.
> 
> 1.  ആ പിയറുകള്‍ക്കു പൊതുവായ സംവേദ മാധ്യമത്തിന്റെ  ലഭ്യത  (ഉദാ. ഫോണ്‍ സംഭാഷണമാണ്
> റിക്വയര്‍മെന്റെങ്കില്‍  മൊബൈലില്ലാത്ത ആളെ വീട്ടിനു പുറത്താണെങ്കില്‍ ലാന്‍ഡ് ഫോണില്‍
> കിട്ടില്ല. അപ്പോള്‍ സംവേദന സാധ്യത ആ വ്യക്തി വീട്ടിലുള്ള സമയം എന്നതിലേയ്ക്ക് ചുരുങ്ങുന്നു,
> 2. സംവദിക്കാനുള്ള വിഷയത്തിന്റെ സ്വഭാവം . (ചില കാര്യങ്ങള്‍ക്ക് കൂട്ടങ്ങള്‍ യോജിക്കില്ല. 
> "കൂട്ടായ്മ"കള്‍ (അതായത് പൊതുവായ ഒരു താല്പര്യത്തിനു പുറത്തുള്ളവരുടെ സംഘം ചേരല്‍) വേണ്ടിവരും
> . ചിലപ്പോള്‍ പങ്കാളിത്തങ്ങള്‍ ഉറപ്പാക്കേണ്ടിവരും അങ്ങനെയങ്ങനെ)

അതുകൊണ്ടു് തന്നെയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പോലും തമ്മിലുള്ള സംവാദങ്ങള്‍
സ്വതന്ത്രമല്ലാത്ത സേവനങ്ങളുപയോഗിക്കുന്നതിലെ പ്രശ്നത്തിലേക്കു് ശ്രദ്ധ തിരിച്ചതു്. അടുത്തായി
ജാബര്‍ റൂമില്‍ പത്തോളം പേര്‍ സ്ഥിരമായി ഓണ്‍ലൈനായി വരുന്നതു് സ്വാഗതാര്‍മാകുന്നതു്.

ഇതുിവരെ ഇവിടെ കയറാത്തവരുടെ ശ്രദ്ധക്കു്: smc at chat.yax.im എന്ന ചാനലില്‍
മൊബൈല്‍/ഡെസ്ക്ടോപ്പ് ജാബര്‍ ആപ്പുകളുപയോഗിച്ചു് ഇവിടെ കയറാവുന്നതാണു്.

Conversations (android), Loqui IM (firefox os), Pidgin (GNU/Linux,
Windows, Mac Desktops), IM+ (Windows Phone) എന്നീ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്.

> 3. സംവേദനത്തിന്റെ  ചിലവ് (affordability)
> 4. കൈമാറുന്ന വിവരങ്ങളുടെ  സുരക്ഷ (Trusted peers, Trust factor of communication
> medium തുടങ്ങിയുള്ളതൊക്കെ ഇതിനുള്ളില്‍ വരും )
> 
> ഒരാള്‍ ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷനുപയോഗിക്കുമ്പോഴും അയാളുടെ തിരഞ്ഞെടുപ്പ് ഈ വിധ ഘടകങ്ങളെ
> ആശ്രയിച്ചിരിക്കും . മിസ്സായിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കൂ .

ആ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സേവനങ്ങള്‍ കെട്ടിപ്പെടുക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം കൂടി
വലിയൊരു factor ആയി കാണണമെന്നാണു് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതു്.

> ഒപ്പം ടെക്നോളജികളുടെ സാമൂഹ്യമായ മാനം കൂടി കണക്കു കൂട്ടേണ്ടതാണു്.
> എന്തിനാണു സോഷ്യല്‍ വെബ് ഉദയം കൊണ്ടതു് . ട്രിപോഡിന്റെയും ഗ്ലോബല്‍ വോയ്സസ്സിന്റെയും ഒക്കെ
> സ്ഥാപകനായ ഏതന്‍ സുക്കര്‍മാന്‍ അദ്ദേഹത്തിന്റെ ക്യൂട്ട് കാറ്റ് തിയറി ഓഫ് ഡിജിറ്റല്‍
> ആക്റ്റിവിസം എന്ന പേപ്പറില്‍ പറയുന്നതു്  വെബ് ആദ്യകാലത്ത് റിസര്ച്ച് പേപ്പറുകള്‍
> പങ്കുവെയ്ക്കാനുള്ളതായിരുന്നെങ്കില്‍ സോഷ്യല്‍ വെബ്ബും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഉദയം കൊള്ളുന്നതു്
> ഇന്റര്‍നെറ്റ് ഭംഗിയുള്ള പൂച്ചകളുടെയും പട്ടികളുടേയും കുട്ടികളുടേയും ഒക്കെ പടങ്ങള്‍ പങ്കുവെക്കുന്നതു
> കണ്ട് അവ പങ്കുവെക്കാന്‍ കൂടി സഹായിക്കുന്ന പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കുക എന്ന ആശയത്തിന്റെ
> ഫലമായാണെന്നാണു്. പൂച്ചപ്പടങ്ങള്‍ കൈമാറാനുണ്ടക്കിയ സാങ്കേതികവിദ്യകള്‍  ഡിജിറ്റല്‍
> ആക്റ്റിവിസത്തെ സഹായിച്ചതെങ്ങനെ എന്നും അദ്ദേഹം വ്യക്തമാക്കുന്നു .
> പൂച്ചപ്പടങ്ങള്‍ അടക്കം നിരവധി യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍ കൈമാറാനുണ്ടാക്കിയ
> പ്ലാറ്റ്ഫോമുകള്‍  ആക്റ്റിവിസത്തിനുപയോഗിക്കുക  വഴി ആ പ്ലാറ്റ്ഫോമിനെ അടച്ചുപൂട്ടാനുള്ള ഏതു
> ഗവണ്‍മെന്റ് ശ്രമവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടും എന്നതിനാല്‍ ആക്റ്റിവിസത്തിനു മാത്രമുള്ള
> പ്ലാറ്റ്ഫോമുകളേക്കാള്‍ ഉപകാരപ്രദമായി മാറി എന്നാണു് അദ്ദേഹത്തിന്റെ നിരീക്ഷണം .
> https://en.wikipedia.org/wiki/Cute_cat_theory_of_digital_activism
> 
> സ്വകാര്യത+ സ്വതന്ത്രസോഫ്റ്റ്‌വെയര്‍  എന്ന രീതിയില്‍ നിര്‍മിക്കപ്പെട്ട ഫെഡറേറ്റഡ്
> നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന സ്വാതന്ത്ര്യം അറിയാതെയല്ല ഇതുപറയുന്നതു്. അവ സാങ്കേതിക
> സാധ്യതയായിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിക്കേഷനുകളെ സംവേദന സാധ്യതകളെ വളരെ കറുപ്പും
> വെളുപ്പുമായി നമ്മള്‍ നോക്കിപ്പോവരുതു് എന്നതുകൊണ്ടുകൂടിയാണു്.

ഒറ്റയടിക്കു് സ്വതന്ത്രമല്ലാത്തവ ഉപേക്ഷിക്കണമെന്നു് ഞാനാവശ്യപ്പെട്ടിട്ടില്ല. സ്വതന്ത്ര സേവനങ്ങള്‍
കെട്ടിപ്പെടുക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്നേ ഞാന്‍ പറഞ്ഞുള്ളൂ.

അതിനായി പൂര്‍ണ്ണമായും തയ്യാറല്ലാത്ത സേവനങ്ങള്‍ കൂടി പരീക്ഷണാര്‍ത്ഥം നമ്മള്‍ ഉപയോഗിക്കുകയും
വേണ്ട മാറ്റങ്ങള്‍ക്കുള്ള നേതൃത്വം ഏറ്റെടുക്കയും ചെയ്യേണ്ടതുണ്ട്.

ഇപ്പോള്‍ തയ്യാറായവ മാത്രം ഉപയോഗിക്കലല്ല ആ ഉത്തരവാദിത്തം.

> 
> Freedom of speech and Privacy are 2 different rights  . ഇവ രണ്ടും തമ്മില്‍
> കാര്യമായ ഓവര്‍ ലാപ്പിങ്ങ് ഇല്ല . ഒന്നു മറ്റൊന്നിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല. രണ്ടും
> പരസ്പര ബന്ധിതമായ രണ്ടു വ്യത്യസ്ത ആശയങ്ങളായിരിക്കെ ഒന്നു മറ്റൊന്നിന്റെ അവശ്യഘടകമാണെന്നു
> പ്രവീണ്‍ കരുതുന്നതു് എന്തുകൊണ്ടാണെന്നു മനസ്സിലായില്ല

In the TEDx talk linked in my previous mail RMS says. All these human
rights are related and losing one will leads to losing other.

When you don't have privacy, when everything you do is being watched,
you will not dare to even think differently from what is approved. When
you can't think and oppose the current system, that means you lost
freedom of thought and expression, without those freedoms, democracy is
meaningless.

"Without the right of privacy, there is no real freedom of speech or
freedom of opinion, and so there is no actual democracy." Dilma Rouseff,
President of Brazil

http://truth-out.org/opinion/item/19039-without-privacy-there-can-be-no-democracy

"Democracy requires opposing voices; it requires a certain level of
reasonable political conflict. And it requires that government misdeeds
be exposed. That can only be done when whistleblowers and people
committing acts of journalism can do so without being spied upon."

> 
> യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍റൈറ്റ്സ് പ്രൈവസിയെപ്പറ്റി പറയുന്നതു് ആര്‍ട്ടിക്കിള്‍ 12
> ലാണ് . അതിവിടെ
> 
> Article 12.
> 
> No one shall be subjected to arbitrary interference with his privacy,
> family, home or correspondence, nor to attacks upon his honour and
> reputation. Everyone has the right to the protection of the law against
> such interference or attacks.
> 
> 
> ഫ്രീഡം ഓഫ് സ്പീച്ചിനെപ്പറ്റി ഇങ്ങനെ പറയുന്നു
> 
> Article 19.
> 
> Everyone has the right to freedom of opinion and expression; this right
> includes freedom to hold opinions without interference and to seek,
> receive and impart information and ideas through any media and
> regardless of frontiers.
> 
> സ്വകാര്യത  ഏതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുന്നെങ്കില്‍ അത് ഡിഗ്നിറ്റി
> വഴിയാണു്. സര്‍വൈലന്‍സും സ്വകാര്യതാലംഘനങ്ങളും  ഒരാള്‍ക്കുള്ള മതിപ്പിനെ ബാധിക്കുകയും അവരുടെ
> അവസരങ്ങളെ കുറയ്ക്കുകയും ചെയ്യും . അതു സ്വാതന്ത്ര്യങ്ങളുടെ ലംഘനമാവാം .
>  
> 
> 
>     When mass surveillance take away privacy it affects freedom and thought
>     and free speech.
> 
>     > ഏതു് വിവരങ്ങള്‍ എവിടെ വെളിപ്പെടുത്തണമെന്നതു് ഓരോ വ്യക്തിയും  അവരുടെ ഒരു സോഷ്യല്‍
>     > എന്‍ഗേജ്മെന്റ് പ്രൊസസ്സിന്റെ ഭാഗമായി തീരുമാനിക്കുന്നതാണു്. അതിന്റെ പൂര്‍ണ്ണ അധികാരം
>     > വ്യക്തിക്കുമാണു്.
> 
>     തീര്‍ച്ചയായും ആ പ്രസസ്സിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനുള്ള ശ്രമമാണു് ഈ ചര്‍ച്ചകളിലൂടെ.
>     മീഡിയയിലൂടേയും കൂട്ടുകാരിലൂടേയും ഉള്ള ഇന്‍ഫ്ലുവന്‍സ് ഒരു ഭാഗത്തുണ്ടല്ലോ. ആ തീരുമാനങ്ങളുടെ ഫലം
>     കൂടി അറിയണമല്ലോ.
> 
> 
> 
> ആ പ്രൊസസ് എങ്ങനെയാണു പ്രവീണ്‍ ഇന്‍ഫ്ലുവന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതു് ? മോറല്‍ പോലീസിങ്ങിന്റെ
> വഴി ഫലം കാണില്ല .  അതേ സമയം സംവേദനത്തിനുള്ള കമ്മ്യൂണിക്കേഷനില്‍ പ്ലാറ്റ്ഫോം
> തെരഞ്ഞെടുക്കലില്‍ സ്വാതന്ത്ര്യവും സ്വകാര്യതയും ഒരു പരാമീറ്റര്‍ ആക്കുക എന്നതില്‍കൂടുതലായി
> എന്താണു ഇതില്‍ ചെയ്യാനുള്ളതു്. നിങ്ങളുടെ കമ്മ്യൂണിക്കേഷന്‍ സാധ്യതകളുടേയും ആ സംവേദനം

നേരത്തെ പറഞ്ഞ പോലെ നമ്മളാഗ്രഹിക്കുന്ന സ്വാതന്ത്ര്യങ്ങളുള്ള പ്ലാറ്റ്ഫോമുകള്‍ പടുത്തുയര്‍ത്താന്‍
നമ്മള്‍ മുന്നിട്ടിറങ്ങണം. ആരെങ്കിലും അതുണ്ടാക്കം എന്നു് പറഞ്ഞു് കാത്തിരിക്കുന്നതല്ല നമ്മള്‍
ചെയ്യേണ്ടതു്.


> ഉണ്ടാക്കുന്ന എല്ലാ ഗുണഫലങ്ങളും ഉപേക്ഷിച്ച് സ്വതന്ത്രപ്ലാറ്റ്ഫോമുകള്‍ മാത്രമേ ഉപയോഗിച്ച്
> ഒതുങ്ങിക്കൂടണമെന്നോ ? മറ്റൊരാളെ ഒരു സ്വതന്ത്രനെറ്റ്വര്‍ക്കില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഒരു
> കമ്മ്യൂണിക്കേഷന്‍ സാധ്യമാവൂ . ആ കൊണ്ടുവരലിനു കമ്മ്യൂണിക്കേഷന്‍ വേണം .  ഞാന്‍ ടെക്നോളജി

സ്വതന്ത്രമല്ലാത്തതു് ഒറ്റയടിക്കു് ഉപേക്ഷിക്കണം എന്ന മോറല്‍ പോലീസിങ്ങ് ഞാന്‍ എടുത്തിട്ടില്ല.
കാത്തിരിപ്പിനെയാണു് ഞാന്‍ എതിര്‍ത്തതു്.

തീര്‍ച്ചയായും നമ്മെപ്പോലുള്ള സ്വതന്ത്ര കൂട്ടായ്മകളുടെ ഉത്തരവാദിത്തം മറ്റുള്ളവരേക്കാള്‍
കൂടുതലാണു്. നമ്മള്‍ തന്നെ develeopment, support, service എന്നിവ ചെയ്യാന്‍
മുമ്പോട്ടിറങ്ങണം. എത്ര സമയം യൂറോപ്പിലേയും അമേരിക്കയിലേയും hackers നേം collectives
നേം മാത്രം ആശ്രയിക്കാന്‍ പറ്റും. poddery.com is just a start, we need to move
forward much in that direction serving, all communications from our own
infrastructure. For that, just waiting for the best suitable medium
won't work.

What I look for is for us to lead in that effort.

> മനുഷ്യനെ ഷേപ്പ് ചെയ്യുന്നില്ലെന്നും മറിച്ച് മനുഷ്യനു് ടെക്നോളജികളെ ഷേപ്പ് ചെയ്യാനും
> നിയന്ത്രിക്കാനും ഉള്ള ബുദ്ധിയും യുക്തിയും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാണു്.  സെര്‍വറുകളിലും
> കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പുകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൊണ്ടുവരുന്നതുപോലെയല്ല ഇതു്.  അവിടെ
> മറ്റോരാളില്ല . ഇവിടെ നിങ്ങള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട മറ്റൊരാളുണ്ട് . അല്ലെങ്കില്‍
> ആളുകളുണ്ട് .  നിങ്ങളെ കോണ്ടാക്റ്റ് ചെയ്യല്‍ മറ്റൂള്ളവരുടെ ആവശ്യമാവുന്നത്ര നിങ്ങള്‍
> പ്രശസ്തനല്ലെങ്കില്‍ നഷ്ടം നിങ്ങളുടേതു മാത്രമാണു്. നഷ്ടപ്പെടുക നിങ്ങളുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത
> പബ്ലിക് ഇന്ററാക്ഷനുകളുടെയും  പിയര്‍ ഇന്ററാക്ഷനുകളുടെയും  റീച്ചും എന്‍ഗേജ്മെന്റുമാണ് . ആ വില
> കൊടുക്കുന്നതു നിങ്ങളും .  അതിനാല്‍ ഏതുമാറ്റവും പതുക്കെ നിങ്ങളുടെ പിയര്‍ സര്‍ക്കിളുകളെ
> സ്വതന്ത്രനെറ്റ്വര്‍ക്കുകളീലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ സാധ്യമാകൂ . ഡ്യുവല്‍
> ബൂട്ടിലേക്കും പിന്നെ സ്വതന്ത്രസോഫ്റ്റ്‌വെയറിലോട്ടും ഒരാളെ മാറ്റുന്നപോലെ സമയമെടുക്കുന്ന ഒരു
> പ്രക്രിയയാണിതു്. തിരക്കുപിടിക്കല്‍ ബേണൌട്ട് മാത്രമേ ഉണ്ടാക്കൂ .


dual boot പോലെ പോലും ഉപയോഗിക്കാത്തതിന്റെ സങ്കടമാണു് ഞാന്‍ പറഞ്ഞതു്. തീര്‍ച്ചയായും ഇതു്
കൂടുതല്‍ പ്രയാസം തന്നെയാണു്. പക്ഷേ മറ്റാരെങ്കിലും ഇതു് ചെയ്തു് തരും എന്നു് പറഞ്ഞു് കാത്തിരിക്കുന്നതു്
അഭികാമ്യമല്ല.

> സെന്‍സര്‍ഷിപ്പും സര്‍വൈലന്‍സും കുത്തകപ്ലാറ്റ്ഫോമുകള്‍ക്കുവരുന്ന സ്വീകാര്യതയും വിഷയം തന്നെയാണു്. 
> എന്നാല്‍  ഇതില്‍ സ്വകാര്യതയും സ്വാതന്ത്ര്യവും എന്ന ഫ്രെയിമിലുള്ള പ്രവീണിന്റെ കഴിഞ്ഞ
> മെയിലിനുള്ള മറുപടിയില്‍  ഇതില്‍ സര്‍വൈലന്‍സ് ഒഴിച്ചുള്ളവ കടന്നു വരേണ്ടതില്ല.  ഈ
> ഫ്രെയിമില്‍ സര്‍വൈലന്‍സ് ആകട്ടെ ഡാറ്റാ പ്രൊട്ടക്ഷന്‍ നഷ്ടമാകുന്നതിനോടു ചേര്‍ന്നാണു
> നില്‍ക്കുന്നതും .

സെന്‍സര്‍ഷിപ്പും സ്വാതന്ത്യത്തിനു് വെല്ലുവിളിയാണു്.

> ഈ ഓരോ ഇടങ്ങളിലും പറയുന്നതെന്ത് എന്നതും അതില്‍  അതില്‍ സ്വകാര്യവിവരങ്ങള്‍
> വെളിപ്പെടുത്തേണ്ടതുണ്ടോ എന്നതും അളവ് എത്രത്തോളം എന്നതും ഓരോരുത്തരുടെയും  രാഷ്ട്രീയ ചോയ്സാണു്.

ആ ചോയ്സ് എടുക്കുമ്പോള്‍ സംഭവിക്കുന്ന ഫലത്തെേപ്പറ്റിയാണു് ഞാന്‍ ശ്രദ്ധ ക്ഷണിച്ചതു്.

> ആ സ്വകാര്യതാമാനം ഓരോ വ്യക്തിയുമാണു്  തീരുമാനിക്കുന്നതു് . ഫേസ്ബുക്ക് ഉപയോഗിക്കുന്നോ അതോ
> ഡയ്സ്പോറ മാത്രം  ഉപയോഗിക്കുന്നോ എന്നതിനേക്കാള്‍ എനിക്കു പ്രാധാന്യം തോന്നുന്ന ചോദ്യം 
> ഫേസ്ബുക്ക് ആപ്പും മെസഞ്ചര്‍ ആപ്പും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നോ  അതോ  ഇവ ബ്രൌസറില്‍
> മാത്രം ഉപയോഗിക്കുന്നോ അതോ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നോ എന്നതാണു്. മൊബൈലില്‍ ഇവ ,
> പ്രത്യേകിച്ചും മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍
> വളരെക്കൂടുതലാണ് . സയനജന്‍മോഡ് ഉപയോഗിക്കുന്നോ അതോ ആന്‍ഡ്രോയിഡ് സ്റ്റോക്ക് റോം ഉപയോഗിക്കുന്നോ
> , ലൊക്കേഷന്‍ സെറ്റിങ്ങ്സ് ആന്‍ഡ്രോയിഡ് മൊബൈലില്‍ ഹൈ അക്യുറസി മോഡില്‍ ആണൊ ഡിവൈസ്
> ഡിപ്പന്റന്റ് ആണോ തുടങ്ങിയ  ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ശേഷം മാത്രമേ എന്നെ സംബന്ധിച്ച് സ്വകാര്യത
> വിഷയത്തില്‍  ഡയസ്പോറ ഉപയോഗിക്കുന്നോ ഫേസ്ബുക്ക് ഉപയോഗിക്കുന്നോ ഗൂഗിള്‍പ്ലസ് ഉപയോഗിക്കുന്നോ
> എന്ന ചോദ്യം വരുന്നുള്ളൂ . ഇത് യൂസര്‍ബേസിനെയും ഈ പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തെയും കൂടി
> കണക്കാക്കിത്തന്നെയാണു് എന്നതിനാല്‍ പ്രവീണ്‍ ഈ ചോദ്യങ്ങളോട് വിയോജിക്കുമായിരിക്കും .ആ
> സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ഇത്രയും പറയാതെവയ്യ.  മൂഡ് സ്വിങ്ങ്
> എക്സ്പരിമെന്റിനെതിരായി  100-110 ദിവസം ഫേസ്ബുക്കില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു .
> ഇപ്പോള്‍ തിരിച്ചുകയറിയതേ ഉള്ളൂ.   http://99daysoffreedom.com/

അനിവറിന്റെ priorities വ്യത്യാസമായിരിക്കാം. ചില കാര്യങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും
ആ ചോയ്സെടുക്കുമ്പോള്‍ കണക്കിലെടുക്കണം എന്നാണു് പറയാനുദ്ദേശിച്ചതു്. തുടക്കത്തില്‍ ഇത്തിരി ആവേശം
കൂടിയെന്നു് സമ്മതിക്കുന്നു. പ്രശ്നത്തിന്റെ criticallity ഓര്‍മ്മിപ്പിക്കുക എന്നു് മാത്രമേ
ഉദ്ദേശിച്ചുള്ളൂ.


> യോജിക്കുന്നു . എന്റെ വിഷയം സോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങളല്ല. സ്വകാര്യതയും സംവേദനവും  എന്ന
> വലിയ വിഷയത്തെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളീലേയ്ക്കും പിന്നെ
> സ്വതന്ത്രസോഷ്യല്‍നെറ്റ്വര്‍ക്കുകളീലേയ്ക്കും മാത്രം ഒതുക്കുന്നതാണു്. ഒപ്പം സ്വാതന്ത്ര്യവും
> സ്വകാര്യതയും ആശയങ്ങളുടെ ക്ലാരിറ്റിയില്ലാതെ കൂട്ടിക്കുഴയ്ക്കുന്നതും  . ആ വലിയ ഫ്രെയിമില്‍ 
> ഡയസ്പോറ വരുന്നതു് ഡാറ്റ പ്രൊട്ടക്ഷനും ഞാന്‍ വിട്ടുപോയ സ്വതന്ത്ര കമ്മ്യൂണിക്കേഷന്‍
> ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന ആശയവുമായി ബന്ധപ്പെട്ടുതന്നെയാണു്. ആ പ്രാധാന്യം തിരിച്ചറിയുന്നുമുണ്ട് ,
> എന്നെ സംബന്ധിച്ച് ഇമെയിലാണു് ഏറ്റവും സൌകര്യപ്രദമായ മാധ്യമം , അതുകഴിഞ്ഞേ സോഷ്യല്‍
> നെറ്റ്‌വര്‍ക്കുകള്‍ വരുന്നുള്ളൂ . ഡയസ്പോറയില്‍ എനിക്കു ഇമെയില്‍ ബന്ധമുള്ളവരേ ഉള്ളൂ എന്നതിനാല്‍
> എനിക്കതിന്റെ ആവശ്യം എന്റെ സംവേദനത്തിനായി വരുന്നില്ല

നമ്മുടെ ഓരോരുത്തരുടേയും സ്വകാര്യ ആവശ്യത്തില്‍ കഴിഞ്ഞു് നമുക്കു് കൂട്ടായി ഈ സ്വനങ്ങളെ വലുതാക്കുക
എന്ന ഉത്തരവാദിത്തം കൂടി ആ ചോയ്സില്‍ ഉള്‍ക്കൊള്ളണം എന്നാണു് ഞാന്‍ പറയുന്നതു്.


> വിലയിരുത്തലിനെ മാനിക്കുനു, ഈ വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാടുകള്‍ എനിയ്ക്കുണ്ട്, ഒപ്പം
> ഈ വിഷയങ്ങളെ ആശയവ്യക്തതയോടെ സമീപിക്കാന്‍ ശ്രമിക്കാറുമുണ്ട് . അതിനാല്‍ തന്നെയാണു്
> സ്വാതന്ത്ര്യവും സ്വകാര്യതയും വ്യക്തതയില്ലാതെ കൂട്ടിക്കുഴച്ച മെയിലിനോട് പ്രതികരിച്ചതും . എന്റെ
> ധാരണ വികലമാണെന്നു പറയാന്‍ സെന്‍സര്‍ഷിപ്പിനെക്കുറിച്ചോ മാസ് സര്‍വൈലന്‍സിനെക്കുറിച്ചോ
> കോര്‍പ്പറേറ്റ് ഡിപ്പന്‍ഡന്‍സിനെപ്പറ്റിയോ ഞാന്‍ ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ .

see the quote from Dilma Rouseff on Privacy, Freedoms and Democracy.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/9ba087d3/attachment-0001.pgp>


More information about the discuss mailing list