[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

Santhosh Thottingal santhosh.thottingal at gmail.com
Mon Nov 10 03:46:14 PST 2014


On Monday, October 27, 2014, Nishad Kaippally <kaippally at gmail.com> wrote:

> ച്ച കൊള്ളാം . പക്ഷെ കള്ളിന്റെ ള്ള എവിടെ?
>

ണ യ്ക്ക് വാലുള്ള പോലത്തെ ള്ളയെപ്പറ്റി കുറച്ചുപേര്‍ ചോദിച്ചിരുന്നു. പക്ഷേ
മദ്ധ്യകേരളത്തിലോ വടക്കന്‍ കേരളത്തിലോ ആ രീതി സാര്‍വത്രികമല്ല. ഞാന്‍
കുറേപേരോടു് അന്വേഷിച്ചു. ഇങ്ങനെയൊരു രീതി ഉള്ളതായി അറിയാം, പക്ഷേ എനിക്കതു്
ഒരു ശീലമില്ലാത്ത എഴുത്താണു്. ഞാന്‍ തെക്കന്‍ കേരളത്തിലെ ചിലരോടും
അന്വേഷിച്ചിരുന്നു. തിരുവനന്തപുരത്തു് പോയപ്പോള്‍ ചുമരെഴുത്തുകളിലും
ബാനറെഴുത്തുകളിലും വരുന്നുണ്ടോന്നും തപ്പിയിരുന്നു. ഇന്നത്തെ ഉപയോഗം വളരെ
അപൂര്‍വമാണെന്നാ അറിഞ്ഞതു്.  പക്ഷേ ച്ചയുടെ മ്പപോലത്തെ രൂപം എല്ലായിടത്തും
ഞാന്‍ കാണുന്നുണ്ടു്. അതുകൊണ്ടാണു് ള്ള അങ്ങനെ വരയ്ക്കാതിരുന്നതു്. ഇപ്പോഴത്തെ
ള്ള, രഞ്ജിത് മാഷ് പറഞ്ഞപോലെ ഒന്നു മാറ്റിവരച്ചുനോക്കുന്നുണ്ടു്.

സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141110/b93946d6/attachment.htm>


More information about the discuss mailing list