[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

സ്നാപക് യോഹൻ snapakyohan at gmail.com
Mon Nov 10 22:49:51 PST 2014


2014, നവംബർ 10 5:39 PM ന്, Santhosh Thottingal <
santhosh.thottingal at gmail.com> എഴുതി:

>
> On Monday, November 10, 2014, Sivahari Nandakumar <sivaharivkm at gmail.com>
> wrote:
>
>> സന്തോഷേട്ടാ, ഈ ഗ്ലിഫിന്റെ പ്രശ്നം ശ്രദ്ധിക്കുമല്ലോ....
>>
>
ഈ പ്രശ്നം ഈ ഒരു ഗ്ലിഫിനു മാത്രമല്ല, ഇന്റർസെക്ഷൻ വരുന്ന ഒട്ടുമിക്ക
ഗ്ലിഫുകൾക്കും ഉണ്ട്. ചിലങ്കയിൽ മാത്രമല്ല,ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ
"കതിര്" ഫോണ്ടിലെ പല ഗ്ലിഫുകളിലും ഇതേ പ്രശ്നം കണ്ടിരുന്നു.


ഇങ്ക്‌സ്കേപില്‍ ചെയ്യുമ്പോള്‍ ദാ ഈ ചിത്രത്തില്‍ കാണുന്ന പോലെ
> ഇന്റര്‍സെക്ഷനുകള്‍ ഫില്‍ ചെയ്യാനുള്ള ഓപ്ഷന്‍ എടുക്കാമോ?
> http://i.imgur.com/vhvuie6.png
>
>  ഫോണ്ടില്‍ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോന്നു ഞാനൊന്നു
> നോക്കട്ടെ. ടെക്സ്റ്റ് എഡിറ്ററുകളിലോ ബ്രൌസറുകളിലോ ലിബ്രെഓഫീസിലോ gimp ലോ
> ഒന്നും ഈ പ്രശ്നം കാണുന്നില്ല. ഇതുവരെ ഇങ്ക്‌സ്കേപില്‍ ഇന്റര്‍സെക്ഷന്‍ ഹോള്‍
> ആക്കി സെറ്റ് ചെയ്യുമ്പോള്‍ മാത്രമാ കണ്ടതു്.
>

ഇങ്ക്സ്കേപ്പിൽ അക്ഷരരൂപം സെലക്ട്‌ ചെയ്ത ശേഷം മുകളിലുള്ള മെനുവിൽ നിന്ന്
 path > union കൊടുത്താൽ ഒരു പക്ഷേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നു
തോന്നുന്നു. ഈ ത്രെഡ്ഡിൽ ആദ്യമേ തന്നെ ഈ പ്രശ്നം ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ സ്ക്രീൻഷോട്ട് നോക്കുക.
http://i.imgur.com/6yQgbwR.png?1
ഒരു പക്ഷെ ഇത് ഫോണ്ട്ഫോർജിലും ചെയ്യാൻ കഴിഞ്ഞേക്കും.

പിന്നെ "ള്ള" എന്നതിന് ദാ ഇങ്ങനെ ( http://i.imgur.com/8Td2gJC.png?1 ) ഒരു
അക്ഷരരൂപം കൂടി ചില കയ്യെഴുത്തുകളിൽ കണ്ടിട്ടുണ്ട്.


> ______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/6d89c46e/attachment.htm>


More information about the discuss mailing list