[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

Santhosh Thottingal santhosh.thottingal at gmail.com
Mon Nov 10 04:09:37 PST 2014


On Monday, November 10, 2014, Sivahari Nandakumar <sivaharivkm at gmail.com>
wrote:

> സന്തോഷേട്ടാ, ഈ ഗ്ലിഫിന്റെ പ്രശ്നം ശ്രദ്ധിക്കുമല്ലോ....
>
>
ഇങ്ക്‌സ്കേപില്‍ ചെയ്യുമ്പോള്‍ ദാ ഈ ചിത്രത്തില്‍ കാണുന്ന പോലെ
ഇന്റര്‍സെക്ഷനുകള്‍ ഫില്‍ ചെയ്യാനുള്ള ഓപ്ഷന്‍ എടുക്കാമോ?
http://i.imgur.com/vhvuie6.png

 ഫോണ്ടില്‍ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോന്നു ഞാനൊന്നു നോക്കട്ടെ.
ടെക്സ്റ്റ് എഡിറ്ററുകളിലോ ബ്രൌസറുകളിലോ ലിബ്രെഓഫീസിലോ gimp ലോ ഒന്നും ഈ
പ്രശ്നം കാണുന്നില്ല. ഇതുവരെ ഇങ്ക്‌സ്കേപില്‍ ഇന്റര്‍സെക്ഷന്‍ ഹോള്‍ ആക്കി
സെറ്റ് ചെയ്യുമ്പോള്‍ മാത്രമാ കണ്ടതു്.

പിന്നെ ടൈറ്റില്‍ ഫോണ്ടായി ചിലങ്ക ഉപയോഗിക്കുന്നതു് ഒട്ടും ഭംഗിയാവില്ല
കെട്ടൊ. കൈയക്ഷരത്തിന്റെ സൈസില്‍ തന്നെ കാണുമ്പോഴേ അതിനു ഭംഗിയുള്ളൂ.
 പത്തുമുതല്‍ പതിനാറുപോയിന്റുവരെയൊക്കെ ആവാം.


സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141110/4bdb3647/attachment-0001.htm>


More information about the discuss mailing list