[smc-discuss] വാര്‍ഷികപരിപാടി

Hrishi hrishi.kb at gmail.com
Mon Nov 24 07:37:00 PST 2014


പ്രിയപ്പെട്ടവരെ,

ഡിസംബര്‍ 16 - 17 തിയ്യതികകളില്‍ നമ്മുടെ വാര്‍ഷിക പരിപാടി നടത്തുന്നതിനായി
തിരുവനന്തപുരം  വൈലോപ്പിള്ളി സംസ്കൃതിഭവന്‍ ബുക്കു ചെയ്തിട്ടുള്ള വിവരം
 അറിഞ്ഞിരിക്കുമല്ലോ..  16 നു വൈകീട്ട് വാര്‍ഷികസംഗമത്തിന്റെ ഉദ്ഘാടനവും  17
നു്  സെഷനുകളും  നടത്താനാണ് കഴിഞ്ഞ ഐആര്‍സി മീറ്റിങ്ങില്‍ തീരുമാനമായിരുന്നത്.
അതനുസരിച്ച് 17 നു് നടത്തേണ്ട പരിപാടികളെക്കുറിച്ചു് ഉടനെ
തീരുമാനമാവേണ്ടതുണ്ട്.  മൊത്തം  നാലു സെഷനുകള്‍ നടത്താമെന്ന് കരുതുന്നു (
രാവിലെ രണ്ടു സെഷനുകള്‍ , ഉച്ചയ്ക്കുശേഷം  രണ്ടു സെഷനുകള്‍ എന്നിങ്ങനെ)

ഈ സെഷനുകളില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാം  എന്നതിലേക്ക്
അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141124/d654bae9/attachment.htm>


More information about the discuss mailing list