[smc-discuss] [KDE] [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Pratheesh Prakash royal.mexian at gmail.com
Sun Dec 7 22:11:13 PST 2008


ഇന്നത്തെ നിലവാരം വെച്ചു നോക്കുമ്പോള്‍,

ലോകത്തില്‍,

62-ആം സ്ഥാനത്തേക്കെത്തുവാന്‍ ഇനി 105 സ്ട്രിങ്ങ് കൂടെ ബാക്കി (ഇപ്പോള്‍
വാലൂണ്‍)
61-ലെത്തുവാന്‍ ഒരു 1308 എണ്ണം കൂടി ( ഇപ്പോള്‍ ഗുജറാത്തി ഭാഷയെ)
60-ല്‍ എത്തുവാന്‍ 2023 കൂടി (ഇപ്പോള്‍ ആഫ്രിക്കാനസ്)
55-ല്‍ എത്തുവാന്‍ 8616 കൂടി (ഇപ്പോള്‍ വിയറ്റ്‌നാമീസ്)
51-ല്‍ എത്തുവാന്‍ 15437 കൂടി (ഇപ്പോള്‍ ബ്രെറ്റോണ്‍)
50-ല്‍ എത്തുവാന്‍ 21163 കൂടി (ഇപ്പോള്‍ മാസിഡോണിയന്‍)

ഇന്ത്യയില്‍,

1-ആം സ്ഥാനത്തെത്തുവാന്‍ ഇനി 56702 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഹിന്ദി)
2-ആം സ്ഥാനത്തെത്തുവാന്‍ ഇനി 28766 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ തമിഴ്)
3-ആം സ്ഥാനത്തെത്തുവാന്‍ ഇനി 22428  സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ പഞ്ചാബി)
4-ആം സ്ഥാനത്തെത്തുവാന്‍ ഇനി 1308 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഗുജറാത്തി)

എനിക്കു തോന്നുന്നു നമ്മുടെ ഇപ്പോഴത്തെ വേഗതയില്‍ ഇന്ത്യയില്‍ *നാലാം
സ്ഥാനവും*ലോകത്ത്
*60-ആം സ്ഥാനവും *100% confidence-ഓട് നമ്മുക്ക് ഉറപ്പിക്കാമെന്നാണ്.
എല്ലാവരുമൊന്ന് ആഞ്ഞ് പിടിക്കുകയാണെങ്കില്‍ 51-ആം സ്ഥാനത്ത് മികച്ച
തര്‍ജ്ജമാ-നിലവാരത്തോട് കൂടെ എത്തുവാന്‍ സാധിച്ചേക്കും (over confidence
ആയോന്നൊരു സംശയം ഇല്ലാതില്ല).  മലയാളത്തിന്റെ മുന്നേറ്റം കണ്ട് alerted
ആയിട്ടാണെന്ന് തോന്നുന്നു, ഗുജറാത്തി ഭാഷ കുറേ കാലത്തിനു ശേഷം ഇന്നലെ
പെട്ടൊന്നൊരു കുതിപ്പ് കുതിച്ചത്. എന്തായാലും ഗുജറാത്തി ഭാഷയെ ഞെട്ടിച്ചു
കൊണ്ട് ഒരു *ഒടുക്കലത്തെ സ്പ്രിന്റിങ്ങ്* തുടങ്ങേണ്ട സമയമായി.

അപ്പോള്‍ പ്രവചിക്കൂ... ഇത്തവണത്തെ മലയാളത്തിന്റെ സ്ഥാനം.... SMS അയയ്ക്കേണ്ട
നമ്പര്‍ ....

regards,

Pratheesh Prakash

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081208/eb8a079f/attachment-0001.htm>


More information about the discuss mailing list