[smc-discuss] Interactive streaming session

manoj k manojkmohanme03107 at gmail.com
Sat Oct 5 06:29:09 PDT 2013


ഒക്ടോബര്‍ 5ന് പരിപാടി നടക്കുന്നുണ്ടെന്ന് പറഞ്ഞ് വിദ്യയിലെ പരിപാടിയുടെ
സംഘാടനത്തിനായി വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഒരാളെ വേണമെന്ന്
പറഞ്ഞപ്പൊ മെക്കാനിക്കലിലെ ശരത്ത് എന്ന വിദ്യാര്‍ഥിയെ വിളിച്ച്
ഏര്‍പ്പാടു് ചെയ്തിരുന്നു.

ഒരു പരിപാടി തിരുമാനിക്കുന്നത് മുതല്‍ ആളെ ഇന്‍വൈറ്റ് ചെയ്യുന്നത് വരെ
ലിസ്റ്റില്‍ അറിഞ്ഞ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും
കൂട്ടായ്മയുടെ പേരില്‍ പരിപാടി നടത്തുമ്പോള്‍. ഇതുവരെ നടന്ന
ക്യാമ്പുകളെല്ലാം പേഴ്സണല്‍ ആയി വിളിച്ചും പ്രൈവറ്റ് മെയിലുകളയച്ചും ആണ്
നടത്തുന്നത്. ഇതിന് കുറച്ചുകൂടെ സുതാര്യത കൊണ്ടുവരണം.

ഈ ആശയത്തെക്കുറിച്ച് സിബുവിനോടും രജീഷിനോടും വ്യക്തിപരമായ ഒരു
സംഭാഷണത്തില്‍ അഭിപ്രായം ചോദിച്ചിരുന്നു. ഇരുവരും താല്പര്യവും
പറഞ്ഞിരുന്നു. മറ്റുകാരണങ്ങളാല്‍ പിന്നീട് ഇതിലൊന്നും പങ്കെടുക്കാന്‍
കഴിഞ്ഞില്ല. സാങ്കേതികം പരിഹരിച്ചെന്ന് കണ്ടതിനാല്‍ ഇന്ന്
പരിപാടിയുണ്ടെന്ന ധാരണയിലായിരുന്നു ഞാന്‍.

എന്നെ സംബന്ധിച്ച് മൂന്നാമതൊരാളെ ഒരു ടൂളുപയോഗിക്കാന്‍ smcയുടെ
ടെക്നിക്കല്‍ ഡിപ്പന്റന്‍സിയ്ക്കകത്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്.
അത് നിര്‍ബന്ധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇവരുടെ ഇടയിലുള്ള മീഡിയേറ്റര്‍
ചുമതലയില്‍ നിന്ന് ഒഴിഞ്ഞതും.


-----
വ്യാഴവട്ടപരിപാടിയുടെ അവസാന ദിവസങ്ങളിലും തൃശ്ശൂരിലെ നാല് വേദികളുടെ
കാര്യങ്ങള്‍ നോക്കാതെ ആകെയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഊര്‍ജ്ജം, smc
ക്യാമ്പുകളിലേക്ക് വഴിതിരിച്ചുവിടുന്ന സൂരജിന്റെ പ്രവര്‍ത്തനത്തില്‍
പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്യാമ്പുകള്‍ ഇതിന് ശേഷവും
സംഘടിപ്പിക്കാവുന്നതാണ്.

On 10/5/13, sooraj kenoth <soorajkenoth at gmail.com> wrote:
> 2013, ഒക്ടോബർ 5 8:26 AM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
>> ഇന്നല്ലേ ഇവന്റ് ?
>
> മനോജേ ഇന്ന് പരിപാടി നടക്കില്ല.
> മൂന്നാം തീയതി ആണ് സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചത്.
> <http://lists.smc.org.in/pipermail/discuss-smc.org.in/2013-October/016662.html>
>
> ടെസ്റ്റിങ്ങ് പൂര്‍ത്തി ആയത് ഇന്നലെ(വെള്ളിയാഴ്ച) ആണ്.
> <http://lists.smc.org.in/pipermail/discuss-smc.org.in/2013-October/016666.html>
>
> അതിനിടയില്‍ കോളേജില്‍ നിന്ന് അനുമതി എടുത്ത് പരിപാടി നടത്താന്‍ മാത്രം
> സമയമില്ല. ടെസ്റ്റിങ്ങ് പൂര്‍ത്തിയാവതെ രജീഷിന്റെയോ സിബുവിന്റേയോ
> ആഷിക്കിന്റേയോ വെറുതെ ബ്ലോക്ക് ചെയ്തിടുന്നത് എന്റെ രീതിയില്‍
> മര്യാദയല്ല.
>
>> അപ്ഡേറ്റ് അറിയ്ക്കാനുള്ള മിനിമം ബാധ്യത ഇത് വൊളന്റിയര്‍
>> ചെയ്യുന്നവര്‍ക്കുണ്ടെന്ന് കരുതുന്നു.
>
> മനോജ് ടീമിന്റെ ഭാഗമല്ല എന്നാണോ?
>
>> എപ്പോഴാണ്/ഏതൊക്കെ ക്യാമ്പസുകളിലാണ് ക്ലാസ് നടക്കുന്നത് ?
>
> http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016465.html
>
>> ആരൊക്കെ ഏതൊക്കെ വിഷയത്തിലാണ് ക്ലാസെടുക്കുന്നത് ?
>
> http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016492.html
>
>> എന്ത് ടെക്നോളജി ആണ് ഉപയോഗിക്കുന്നത് ?
>
> http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016494.html
>
>> എന്നെപ്പോലുള്ള പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത ആളുകള്‍ക്ക്
>> പ്രസ്സ് റിലീസ് മുതലയാവ തയ്യാറാക്കുന്നതിനും പബ്ലിസിറ്റിയ്ക്കും പലപ്പോഴും
>> റിമോട്ട് ആയി പ്രവര്‍ത്തിയ്ക്കാമായിരുന്നു.
>>
>> മിനിമം ഒരു വിക്കിപേജെങ്കിലും തുടങ്ങി ഇത് ഡോക്യുമെന്റ് ചെയ്യുന്നത് നാളെ
>> ഒരു
>> ഇവന്റ് ഇതുപോലെ നടത്തുന്നതിന് ഉപകരിക്കും.
>
> ലിസ്റ്റില്‍ പങ്കുവെച്ച കാര്യങ്ങള്‍ സമയമുള്ള, തൃശ്ശൂരില്‍
> ഇപ്പോഴില്ലാത്ത, വിക്കി ഉപയോഗിച്ച് പരിചയമുള്ള ഒരാള്‍ സമയം
> കണ്ടെത്തുന്നത് നന്നായിരിക്കും.
>
>
>> 2013/10/4 സിബു സി ജെ <c-- at --mail.com>
>>>
>>> ഇതെന്നാണ് പരിപാടി? ഞാനെടുക്കേണ്ട ടോപ്പിക് എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ
>>> പ്രിപ്പേർ ചെയ്യാമായിരുന്നു... അതോ അതെന്റെ ഇഷ്ടമാണോ? :) മിനിമം ഒരു
>>> വരവരച്ചുതന്നാൽ എളുപ്പമുണ്ട്.
> 2013, ഒക്ടോബർ 4 1:20 PM നു, Rajeesh K Nambiar
>> എനിക്കും ടോപിക്‌ അനുസരിച്ച് പ്രസന്റു ചെയ്യണ്ട കാര്യങ്ങള്‍ അഡ്ജസ്റ്റ്
>> ചെയ്യാമായിരുന്നു. പ്രത്യേകിച്ച് ഓഡിയന്‍സിനനുസരിച്ച് -
>> സ്വതന്ത്രസോഫ്റ്റ്‌വെയറിനെക്കുറിച്ച് മുന്‍‌പേ അറിവുള്ളവരാണോ, എന്നുള്ള
>> കാര്യങ്ങള്‍‌.
> <http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016492.html>
>
> മനോജേ ഇവരോടൊക്കെ എന്താ മനോജ് പറഞ്ഞിട്ടുള്ളത്? സിബുവും രജീഷും ഇങ്ങനെ
> ഒരു ചോദ്യം ചോദിക്കാനുണ്ടായ സാഹചര്യം എന്താണ്?
>
> മനോജ് ഈ ഡോകുമെന്റുകളും <http://goo.gl/Sq6FQQ> <http://goo.gl/q0WwHp>
>  അതിനു മുമ്പ് നടന്ന IRC മീറ്റിങ്ങും മറന്നുപോയോ? എന്തായാലും ഒരു ചെറിയ
> വിവരണം ഞാന്‍ കൊടുത്തു. ബാക്കി രാജു സാറും ഷാലി സാറും പറയുമായിരിക്കും.
> അവര്‍ക്ക് വിരോധമില്ലെങ്കില്‍ ചര്‍ച്ച പബ്ലിക്ക്
> ലിസ്റ്റിലാക്കുന്നതായിരിക്കും നല്ലത്. സിബുവുമായുള്ള ചര്‍ച്ച മനോജ് തന്നെ
> തുടരുന്നതായിരിക്കില്ലേ നല്ലത്?
>
> -----------------------
> ഇതിന്റെ അവസാന വട്ടസംഭാഷണങ്ങളി‍ല്‍ ഒന്ന് ഇതാണ്. സിബുവിനോടും രജീഷിനോടും
> ഒക്കെ എന്താ സംസാരിച്ചത് എന്ന് ഒരു ധാരണയില്ല. ആഷിക്കുമായി എനിക്ക്
> നേരിട്ട് സൌഹൃദം ഉള്ളതുകൊണ്ട് ആഷിക്കിന്റെ കാര്യത്തില്‍ കാര്യമായ ആശങ്ക
> എനിക്കില്ല.
>
> ==============
>
> ---------- കൈമാറിയ സന്ദേശം ----------
> അയച്ച വ്യക്തി: manoj k <manojkmohanme03107 at gmail.com>
> തിയതി: 2013, ഒക്ടോബർ 2 12:50 PM
> വിഷയം:
> സ്വീകര്‍ത്താവ്: sooraj kenoth <soorajkenoth at gmail.com>
>
>
> സിബുവിന്റെ മെയില്‍ അഡ്രസ്സ് സിബു സി ജെ <c---- at -mail.com>
>
> ഇതിന്റെ ചുമതലയില്‍ നിന്ന് ഞാനൊഴിയുന്നു. ഞാന്‍ മുമ്പ്
> സൂചിപ്പിച്ചിരുന്ന് എന്ന് പറഞ്ഞ് മെയില്‍ അയച്ചാല്‍ മറുപടി തരേണ്ടതാണ്.
>
> പുള്ളിയോട് എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്ന/പറയാവുന്ന
> കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട് . ഈ ടൂളുപയോഗിക്കാന്‍ പറയലൊന്നും എനിക്ക്
> സാധിക്കില്ല. രജീഷും ആഷിക്കുമൊക്കെ കേള്‍ക്കാനെങ്കിലും
> നില്‍ക്കുമായിരിക്കും.
> =======================
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>


More information about the discuss mailing list