[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Manoj M Prabhakaran manojmp at gmail.com
Thu Feb 24 20:10:30 PST 2011


To play the Devil's advocate maybe (and with the disclaimer that I
haven't read all the threads Anivar pointed to), IMHO it would have
been much less problematic if the group's name was say "Swathanthra
Malayalam Computing Forum" or "Swathanthra Malayalam Computing
Sangham" or some such.

Swathanthra Malayalam computing by itself is arguably a fairly natural
name for an amalgamation of the concepts of free (as in freedom) and
Malayalam computing. One can imagine the Kerala government saying "we
need to promote swathanthra Malayalam computing" and that wouldn't be
about this group alone.

regards,
Manoj

2011/2/24 Adarsh VK <adarshpillai at gmail.com>:
> +1
>
> On 25-Feb-2011 8:36 AM, "Anivar Aravind" <anivar.aravind at gmail.com> wrote:
>> പ്രിയ ശിവഹരി,
>>
>> നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളും സംഘടനാരൂപങ്ങളും
>> നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട് . ഓരോ ഇത്തരം
>> പ്രൊജറ്റുകളെയുംപറ്റി നമ്മള്‍ സംസാരിക്കുമ്പോള്‍ ആ പ്രൊജക്റ്റിനെ/സംഘടനയെ
>> വേര്‍തിരിച്ചറിയാന്‍ നമ്മളുപയോഗിക്കുന്നതു് അതിന്റെ പേരാണ് . അതാണ് ആ
>> കൂട്ടായ്മയുടെ വ്യക്തിത്വം നിലനിര്‍ത്തുന്നതു് .
>>
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് നമ്മുടെ
>> കൂട്ടത്തില്‍ ആരെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അത്
>> കൂട്ടായ്മാ ലിസ്റ്റില്‍ അറിയിച്ചിരിക്കണമെന്ന് നമ്മള്‍
>> വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട് . അതു പോലെ പരിപാടികഴിഞ്ഞ് അതെക്കുറിച്ച്
>> ഒരു ചെറിയ കുറിപ്പും നമ്മളെയെല്ലാം അറിയിക്കേണ്ടതാണ് . അതു് നമ്മുടെ
>> കൂട്ടത്തിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനും മറ്റു ശക്തികള്‍
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങെന്ന പേരുപയോഗിച്ച് നമ്മുടെ വ്യക്തിത്വം
>> കവര്‍ന്നെടുക്കാതിരിക്കാനും ഉള്ള സാമൂഹിക ജാഗ്രതയുടെ ഭാഗമാണ് . ഈ
>> ഗ്രൂപ്പിന്റെ പെര്‍മിഷനെടുത്തേ മറ്റുള്ളിടത്തു സംസാരിക്കാവൂ എന്നല്ല , ഈ
>> ഗ്രൂപ്പിലുള്ളവരോട്, നമ്മളെയെല്ലാവരെയും പ്രതിനിധീകരിച്ച് ഞാന്‍
>> ഇന്നയിടത്ത് സംസാരിക്കുന്നുണ്ടെന്ന അറിയിപ്പാണതു് . ഇത്തരത്തിലുള്ള
>> അറിയിപ്പുകളാണ് പ്രൊജക്റ്റിന്റെ പ്രതിനിധീകരിക്കുന്നവരെയും
>> അല്ലാത്തവരെയും വേര്‍തിരിക്കുന്നതു് .
>>
>> അനിലിന്റെ ഭാഗത്തുനിന്ന് ഇത്തരം അറിയിപ്പുകളോ റിപ്പോര്‍ട്ടിങ്ങോ
>> കുറെക്കാലമായി ഉണ്ടാവാറില്ല . അതായതു് ഈ ഗ്രൂപ്പിനെ ആരും അത്തരം
>> മീറ്റിങ്ങുകളില്‍ പ്രതിനിധീകരിച്ചിട്ടില്ലെന്നാണ് നമ്മുടെ അറിവ് .അതേസമയം
>> നിലനില്‍ക്കുന്ന "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്" പുതുതായി
>> രൂപീകരിക്കപ്പെട്ടു എന്നൊക്കെയുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍
>> വായിക്കുമ്പോള്‍ സ്വാഭാവികമായും ഈ ഗ്രൂപ്പംഗങ്ങള്‍ എന്താണ്
>> സംഭവിച്ചതെന്ന് ആശങ്കാകുലരാവുകയും ചെയ്യും. അതു് അനാവശ്യമായ
>> പ്രശങ്ങളിലെത്താതിരിക്കാന്‍ വലിയ പാടുപെടുകയും ചെയ്യും .
>> ഈ ത്രെഡില്‍ ഇത്തരം വിവരങ്ങള്‍ ചര്‍ച്ചചെയ്തതാണ്
>>
>> http://lists.smc.org.in/pipermail/discuss-smc.org.in/2010-September/011507.html
>>
>> ഡിഎകെഫിന്റെ പ്രോഗ്രാം നോട്ടീസു ഫോര്‍വേഡ് ചെയ്യപ്പെട്ടപ്പോള്‍ ഈ
>> കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ജോസഫ് തോമസിനെഴുതിയിരുന്നു
>>
>> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012389.html
>>
>> അതിനു വിശദമായിത്തന്നെ അദ്ദേഹം മറുപടിയെഴുതിരുന്നു. അതിവിടെ
>>
>> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012390.html
>>
>> സന്തോഷിന്റെ അതിനോടുള്ള മറുപടി ഇവിടെ
>>
>> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012393.html
>>
>> അതിനോട് ജോസഫ് തോമസ് അനുകൂലമായി പ്രതികരിക്കുകയും ഇതു് ഡിഎകെഫ്
>> ഭാവിയില്‍ ശ്രദ്ധിക്കുമെന്നു ഉറപ്പുതരികയും ആ സെഷന്റെ പേര് "സ്വതന്ത്ര
>> സോഫ്റ്റ്‌വെയറില്‍ മലയാളം കമ്പ്യൂട്ടിങ്ങു്," എന്നുമാറ്റുകയും ചെയ്തു .
>>
>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി പ്രൊജറ്റുകളില്‍ ഓരോ
>> ഡെവലപ്പര്‍ക്കുമുള്ള പ്രധാന പ്രതിഫലം സ്വന്തംപ്രയത്നത്തിന്റെ ഉടമസ്ഥതയും
>> അതു നല്‍കുന്ന പേരുമാണ് . ഈ പ്രൊജക്റ്റിലെ ഡെവലപ്പറാണ് താന്‍ എന്നതു്
>> അങ്ങനെയുള്ള അഭിമാനം ഓരോരുത്തര്‍ക്കും നല്‍കുന്നതാണ് . അതിനെ മലയാളികളും
>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്നവരും പരസ്പരം
>> അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്.
>> ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്കും കൂടുതല്‍ പേരുടെ പങ്കാളിത്തത്തിനും ഈ
>> അംഗീകാരം വളരെ പ്രധാനമാണ്. ഈ ഗ്രൂപ്പിനെ പ്രതിധീകരിച്ചല്ലാതെ
>> സംസാരിക്കുന്നവര്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും ഈ
>> പ്രൊജക്റ്റിനെ പരാമര്‍ശിക്കുമ്പോള്‍ മാത്രം ഇതിന്റെ പേരുപയോഗിക്കുക എന്ന
>> രീതി സ്വീകരിക്കണമെന്നുമാണ് സന്തോഷ് ആവശ്യപ്പെട്ടതും .
>>
>> ഇതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്താണെന്നറിയില്ല . എന്തായാലും
>> കുത്തകവല്‍ക്കരണം അപക്വം എന്നൊക്കെയുള്ള ആരോപണങ്ങള്‍ അനില്‍ അങ്ങനെ
>> പറഞ്ഞിട്ടുണ്ടെങ്കില്‍ ബാലിശമായെന്നു പറയാതെ വയ്യ. ഉദാഹരണത്തിന്
>> KSSPയെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നതു് കേവലം മലയാള
>> ഭാഷയിലെ നാലു വാക്കുകള്‍ മാത്രമാണെന്നും ആ സംഘത്തെ കുറിക്കാന്‍ മാത്രമേ
>> അതു് ഉപയോഗിക്കാവൂ എന്നതു് അതിന്റെ കുത്തകവല്‍ക്കരണമാണെന്നും
>> പറയുന്നതിന്റെ തമാശ ആലോചിച്ചു നോക്കൂ. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
>> പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സംഘനാ രൂപങ്ങളെയും അവയുടെ സംഭാവനയെയും
>> അംഗീകരിക്കുയും പ്രചരിപ്പിക്കുകയും പങ്കാളിത്തം വര്‍ദ്ധിപ്പി ചെയ്യുക
>> എന്ന വലിയൊരു ഉത്തരവാദിത്വം അതിന്റെ ഉപയോക്താക്കളായ കേരളത്തിലെ സിവില്‍
>> സമൂഹത്തിനും പ്രചാരകരായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കും
>> ഉണ്ട് . അതിനു പകരം അതിനെ ഇകഴ്താനും അതിന്റെ വ്യക്തിത്വത്തെ അപഹസിക്കാനും
>> ശ്രമിക്കുന്നതു് തീര്‍ച്ചയായും പ്രതിലോമകരമായ പ്രവര്‍ത്തനമാണ്
>>
>>
>> അനിവര്‍ അരവിന്ദ്
>>
>>
>>
>> On 2/24/11, Sivahari Nandakumar <sivaharivkm at gmail.com> wrote:
>>> സുഹൃത്തുക്കളേ,
>>> കഴിഞ്ഞ ദിവസം കോട്ടയത്ത് ദര്‍ശന കള്‍ച്ചറല്‍ സെന്ററും സ്വതന്ത്ര വിജ്ഞാന
>>> ജനാധിത്യ സഖ്യവും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മലയാളം
>>> കംപ്യൂട്ടിങ്ങ് സെമിനാറില്‍ പങ്കെടുത്തു. അവിടെ ശ്രീ അനില്‍കുമാര്‍ മലയാളം
>>> കംപ്യൂട്ടിങ്ങിലെ കൂട്ടായ്മകള്‍ക്കുള്ള പരിമിതികളെക്കുറിച്ച്
>>> സംസാരിച്ചപ്പോള്‍
>>> SMC യുടേത് അപക്വമായ നിലപാട് ആണ് എന്ന് ആരോപിച്ചു. സ്വതന്ത്ര മലയാളം
>>> കംപ്യൂട്ടിങ്ങ് എന്നത് നമ്മുടെ ഈ ഗ്രൂപ്പിനെ സൂചിപ്പിക്കുവാന്‍ മാത്രമേ
>>> ഉപയോഗിക്കാവൂ എന്ന് SMC ആവശ്യപ്പെട്ടുവെന്നും, സ്വതന്ത്ര മലയാളം
>>> കംപ്യൂട്ടിങ്ങ്
>>> എന്നത് മലയാളത്തിലെ മൂന് വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മറ്റൊരു മലയാളം
>>> വാക്കാണെന്നും, അതിനെ കുത്തകവത്കരിക്കുന്നത് SMC പോലെയുള്ള
>>> കൂട്ടായ്മകള്‍ക്ക്
>>> ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
>>>
>>> SMC അങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ് സത്യാവസ്ഥ?
>>>
>>> --
>>> with warm regards
>>> Sivahari Nandakumar
>>> Appropriate Technology Promotion Society
>>> Eroor, Vyttila 09446582917
>>> <http://sivaharicec.blogspot.com>
>>>
>>
>>
>> --
>> "[It is not] possible to distinguish between 'numerical' and
>> 'nonnumerical' algorithms, as if numbers were somehow different from
>> other kinds of precise information." - Donald Knuth
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>



-- 
http://theory.cs.uiuc.edu/~mmp


More information about the discuss mailing list